പത്തനംതിട്ട : തദ്ദേശ തിരഞ്ഞെടുപ്പിന് നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥർക്ക് പോസ്റ്റൽ വോട്ട് ചെയ്യാൻ ജില്ലയിൽ മുനിസിപ്പൽ, ബ്ലോക്ക് തലത്തിൽ വെള്ളിയാഴ്ച്ച വൈകിട്ട് അഞ്ചുവരെ ലഭിച്ചത് 1279 അപേക്ഷ. ലഭിച്ച അപേക്ഷയിൽ 344 പോസ്റ്റൽ ബാലറ്റുകൾ വിതരണം ചെയ്തു. പത്തനംതിട്ട, തിരുവല്ല, അടൂർ, പന്തളം മുനിസിപ്പാലിറ്റികളിൽ 265 അപേക്ഷ ലഭിച്ചതിൽ 150 പോസ്റ്റൽ ബാലറ്റുകൾ വിതരണം ചെയ്തു. ജില്ലയിലെ എട്ടു ബ്ലോക്കുകളിലായി 1014 പോസ്റ്റൽ വോട്ടിനുള്ള അപേക്ഷ ലഭിച്ചതിൽ 194 പോസ്റ്റൽ ബാലറ്റുകൾ വിതരണം ചെയ്തു.
മുനിസിപ്പാലിറ്റിയുടെ പേര്, തപാൽ വോട്ടിനുള്ള ലഭിച്ച അപേക്ഷകൾ, വിതരണം നടത്തിയ തപാൽ ബാലറ്റ് എന്ന ക്രമത്തിൽ.
പത്തനംതിട്ട : 60, 60. തിരുവല്ല: 45,0, അടൂർ: 30, 0, പന്തളം: 130,90.
ബ്ലോക്ക് പഞ്ചായത്തിന്റെ പേര്, തപാൽ വോട്ടിനുള്ള ലഭിച്ച അപേക്ഷകൾ, വിതരണം നടത്തിയ തപാൽ ബാലറ്റ് എന്ന ക്രമത്തിൽ.
കോയിപ്രം : 72,55, പറക്കോട് : 211,115, കോന്നി : 13,90, മല്ലപ്പള്ളി : 20,90, ഇലന്തൂർ : 65,0, പുളിക്കീഴ് : 91, 24, റാന്നി :16,40, പന്തളം : 63,0 .