കോതമംഗലം: ചേട്ടാ താമര കട്ടിംഗ് ഉണ്ടോ ? പത്ത് വയസുകരൻ അരവിന്ദിന്റെ ചോദ്യം കേട്ട് ഒന്ന് ബാർബർ സിജു അമ്പരുന്നു. പല വെറൈറ്റി കട്ടിംഗുകൾ പയറ്റി മേഖലയിൽ തിളങ്ങി നിൽക്കുന്ന സിജു ആദ്യമായാണ് താമര കട്ടിംഗിനെക്കുറിച്ച് കേൾക്കുന്നത്. സംഭവം എന്താണെന്ന് ചോദിച്ചതോടെയാണ് സിജുവിന്റെ ശ്വാസം നേരെ വീണത്. അരവിന്ദിന്റെ അച്ഛൻ പിണ്ടിമന ഗ്രാമ പഞ്ചായത്ത് 10-ാം വാർഡിലെ ബി.ജെ.പി സ്ഥാനാർത്ഥിയാണ്. അച്ഛന്റെ തരഞ്ഞെടുപ്പ് പ്രചരണത്തിനായാണ് സ്വന്തം തലയിൽ താമര വിരിയിക്കാൻ അരവിന്ദ് കടയിലെത്തിയത്. കാര്യത്തിന്റെ ഗൗരവം മനസിലാക്കിയ സിജു തന്റെ കരവിരുതിൽ നിമിഷ നേരം കൊണ്ട് കുഞ്ഞു തലയിൽ ചെത്തിമിനുക്കിയെടുത്തു. താമര മാത്രമല്ല, ബി.ജെ.പി എന്ന് കൂടി എഴുതിയാണ് സിജു അരവിന്ദിനെ കടയിൽ നിന്നും സന്തോഷത്തോടെ മടക്കിയത്.