കാസർകോട്:വെൽഫെയർ പാർട്ടിയുമായി പ്രാദേശിക തലത്തിൽ പോലും ധാരണയില്ലെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. യു.ഡി. എഫ് ഒറ്റക്കെട്ടാണ്. സഖ്യം വേണ്ടെന്നാണ് മുന്നണി തീരുമാനം. പ്രാദേശിക നീക്കുപോക്കുകൾ അനുവദിച്ചിട്ടുണ്ടെന്ന യു.ഡി. എഫ് കൺവീനർ എം.എം. ഹസ്സന്റെ പ്രതികരണത്തെക്കുറിച്ച് അറിയില്ലെന്നും ഉമ്മൻചാണ്ടി വ്യക്തമാക്കി. തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കാസർകോട്ടെത്തിയ അദ്ദേഹം പെരിയയിൽ കൊല്ലപ്പെട്ട ശരത്ത് ലാലിന്റെയും കൃപേഷിന്റെയും സ്മൃതികുടീരത്തിൽ പുഷ്പാർച്ചന നടത്തിയതിനുശേഷം വാർത്താ ലേഖകരോട് സംസാരിക്കുകയായിരുന്നു.