തിരുവനന്തപുരം : ആദ്യഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന തിരുവനന്തപുരം , കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ ട്രഷറികൾ ഇന്ന് (5) പ്രവർത്തിക്കും. തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഫണ്ടുകൾ വിനിയോഗിക്കുന്നതിന് തടസമുണ്ടാകാതിരിക്കാനാണിതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.