കൊച്ചി: വന്യജീവിസങ്കേതങ്ങളുടെയും ദേശീയോദ്യാനങ്ങളുടെയും ചുറ്റിലും പരിസ്ഥിതിലോല പ്രദേശങ്ങൾ പ്രഖ്യാപിച്ച് നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് കേരള കത്തോലിക്കാ മെത്രാൻ സമിതി (കെ.സി.ബി.സി) ശീതകാലസമ്മേളനം സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. കസ്തൂരിരംഗൻ കമ്മിറ്റി റിപ്പോർട്ട് പ്രകാരം പരിസ്ഥിതിലോല മേഖല നിശ്ചയിക്കാനുള്ള നടപടികൾ അന്തിമഘട്ടത്തിലാണ്. പ്രദേശവാസികളെ അറിയിക്കാതെയും ആശങ്ക കേൾക്കാതെയുമാണ് നടപടികളെന്നും യോഗം വിലയിരുത്തി.