ന്യൂഡൽഹി: അയോദ്ധ്യയിൽ യു.പി സുന്നി വക്കഫ് ബോർഡിന് അനുവദിച്ച അഞ്ച് ഏക്കർ ഭൂമിയിൽ പള്ളി നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാർ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി ട്രസ്റ്റ് രൂപീകരിക്കണമെന്ന ഹർജി സുപ്രീംകോടതി തള്ളി. കേന്ദ്ര - സംസ്ഥാന സർക്കാരുകളിലെ സുന്നി മുസ്ലീം പ്രതിനിധികളെ ഉൾപ്പെടുത്തി ട്രസ്റ്റ് രൂപീകരിക്കണമെന്ന ആവശ്യമാണ് തള്ളിയത്. ഫണ്ട് തിരിമറിയുണ്ടാകാൻ സാദ്ധ്യതയുള്ളതിനാൽ സർക്കാർ മേൽനോട്ടം വേണമെന്നായിരുന്നു ഹർജിക്കാരന്റെ ആവശ്യം.