ന്യൂഡൽഹി: അഹമ്മദാബാദിലെ സൈഡസ് കാഡില കമ്പനി കൊവിഡ് ചികിത്സയ്ക്കായി പരിഷ്കരിച്ച 'പെഗി ഹെപ്' ( Pegylated Interferon alpha-2b ) മരുന്നിന്റെ മൂന്നാം ഘട്ട ക്ലിനിക്കൽ ട്രയലിന് ഡ്രഗ്സ് കൺട്രോളർ ജനറൽ ഒഫ് ഇന്ത്യ അനുമതി നൽകി. രാജ്യത്തെ 25 കേന്ദ്രങ്ങളിലായി 250 കൊവിഡ് രോഗികളിലാണ് മരുന്ന് പരീക്ഷിക്കുന്നത്. ഈ മാസം തന്നെ ട്രയൽ നടത്തും. രണ്ടാംഘട്ട ട്രയൽ വിജയമായിരുന്നു. രോഗികൾ 14ാം ദിവസം വൈറസ് മുക്തമായി.