വാഷിംഗ്ടൺ: നിർബന്ധമായും 100 ദിവസം മാസ്ക് ധരിക്കാൻ അമേരിക്കൻ ജനതയോട് ആവശ്യപ്പെടുകയായിരിക്കും അധികാരമേറ്റെടുത്താൽ ആദ്യം ചെയ്യുന്ന നടപടിയെന്ന് നിയുക്ത പ്രസിഡന്റ് ജോ ബൈഡൻ. ഭരണകേന്ദ്രങ്ങളിലും ആഭ്യന്തര പൊതുഗതാഗതസംവിധാനങ്ങളിലും മുഖാവരണം നിർബന്ധമാക്കുമെന്നും ബൈഡൻ അറിയിച്ചു. കൊവിഡ് വിഷയത്തിൽ ഡൊണാൾഡ് ട്രംപിൽ നിന്ന് തികച്ചും വ്യത്യസ്തമായിരിക്കും തന്റെ സമീപനമെന്ന് ബൈഡൻ സൂചിപ്പിച്ചുയ
'എല്ലാ കാലത്തേക്കുമല്ല വെറും 100 ദിവസത്തേക്ക് മാസ്ക് ധരിച്ചാൽ മതി. വ്യക്തമായ മാറ്റം നമുക്ക് കാണാനാകും'.-ബൈഡൻ പറഞ്ഞു.
ഡോ. ആന്റണി ഫൗസിയോട് ഇൻഫെക്ഷ്യസ് ഡിസീസ് എക്സ്പെർട്ടായി തുടരാൻ ആവശ്യപ്പെട്ടതായും ബൈഡൻ പറഞ്ഞു. അദ്ദേഹത്തിന് കൂടുതൽ അധികാരം നൽകുമെന്നും ബൈഡൻ കൂട്ടിച്ചേർത്തു.