കൊല്ലം: നേരം പുലരുമ്പോൾ തന്നെ ചൂടുള്ള വാർത്തകൾ നമുക്ക് മുന്നിലേക്ക് എത്തിക്കുന്ന പത്ര ഏജന്റുമാരിൽ ചിലർ പോരാട്ട ചൂടിലാണ്. പത്രങ്ങൾ പോലെ സുതാര്യമായ പൊതുജീവിതത്തിന് ഉടമകളായ ഇവർ നാടിന്റെ നായകരാകാൻ ഒരുങ്ങുകയാണ്.
ഇവരിൽ ചിലർക്ക് കന്നി അങ്കമാണ്. മറ്റ് ചിലർ നേരത്തെ വിജയിച്ച് കയറിയവരും പയറ്റിത്തെളിഞ്ഞവരുമാണ്. മറ്റ് പല പൊതുപ്രവർത്തകരെക്കാൾ ജനങ്ങളുമായി നേരിട്ട് ബന്ധമുള്ളവരുമാണ്. ഒട്ടുമിക്ക സ്ഥാനാർത്ഥികളും ഗൃഹസന്ദർശനം കഴിഞ്ഞ് ഏറെ വൈകിയാണ് ഉറങ്ങുന്നത്. പക്ഷെ ഏജന്റുമാരായ സ്ഥാനാർത്ഥികൾക്ക് ക്ഷീണം തീരുന്നത് വരെ ഉറങ്ങാനാകില്ല. നേരം പുലരും മുമ്പേ പത്രക്കെട്ടുകൾ എടുക്കാൻ ഇറങ്ങണം. വിതരണം അടക്കം പൂർത്തിയാക്കിയ ശേഷം ഇവർ മറ്റ് സ്ഥാനാർത്ഥികളെക്കാൾ മുൻപേ കളത്തിൽ നിറയും. പലരും വിജയിക്കുമെന്ന ശുഭ പ്രതീക്ഷയിലാണ്. മത്സരംഗത്തുള്ള കേരളകൗമുദി ഏജന്റുമാരെ പരിചയപ്പെടുത്തുന്നു.
അഭിഷേക്.എസ്
എൻ.ഡി.എ
കൊല്ലം കോർപ്പറേഷൻ ഉദയമാർത്താണ്ഡപുരം- 45
എസ്. രാജു
എൽ.ഡി.എഫ്
പൂതക്കുളം പഞ്ചായത്ത് 6-ാം വാർഡ്
ഡി.എൽ. അജയകുമാർ
എൽ.ഡി.എഫ്
കല്ലുവാതുക്കൽ 20-ാം വാർഡ്
എസ്. വിജയൻ
എൽ.ഡി.എഫ്
കല്ലുവാതുക്കൽ പഞ്ചായത്ത് ചാവർകോട് 12-ാം വാർഡ്
ജെ. ജസിൻകുമാർ
എൽ.ഡി.എഫ്
പരവൂർ നഗരസഭ- വാർഡ് 9 ഒല്ലാൽ
ആർ. രാജീവ്
യു.ഡി.എഫ്
പൂതക്കുളം- വാർഡ് 18 ഞാറോട്
എം.ബിജു
എൻ.ഡി.എ
കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് കരീപ്ര ഡിവിഷൻ
ടി. സന്തോഷ് കുമാർ
യു.ഡി.എഫ്
മൈലം പഞ്ചായത്ത് കോട്ടാത്തല വാർഡ് 13
എസ്. സജികുമാർ
ബി.ജെ.പി
നെടുവത്തൂർ പഞ്ചായത്ത് നീലേശ്വരം വാർഡ് -9
ജി. പ്രസന്നകുമാരി
യു.ഡി.എഫ്
മുഖത്തല ബ്ലോക്ക് പഞ്ചായത്ത് പള്ളിമൺ ഡിവിഷൻ
ലത പ്രബലൻ
എൽ.ഡി.എഫ്
എഴുകോൺ പഞ്ചായത്ത് ചീരങ്കാവ് വാർഡ് -15
കെ. ലിജി
എൽ.ഡി.എഫ്
വെളിനെല്ലൂർ പഞ്ചായത്ത്, കരിങ്ങന്നൂർ വാർഡ് -12
ആർ. ജയനാഥൻ
എൽ.ഡി.എഫ്
പുനലൂർ നഗരസഭ അഷ്ടമംഗലം വാർഡ്
സ്നേഹ ഹരി
എൻ.ഡി.എ
ചടയമംഗലം പഞ്ചായത്ത് പൂങ്കോട് വാർഡ് 5