ഇന്നലെ ആസ്ട്രേലിയക്കെതിരായി കൺകഷൻ സബ്സ്റ്റിറ്ര്യൂ്ട് സംവിധാനം ഉപയോഗിക്കാനുള്ള ടീം ഇന്ത്യയുടെ തീരുമാനം വൻ വിജയമായി. ബാറ്റിംഗിനിടെ തലയിൽ പന്തുകൊണ്ട രവീന്ദ്ര ജഡേജയ്ക്ക് പകരം യൂസ്വേന്ദ്ര ചഹാലാണ് ഇന്ത്യ ബാൾ ചെയ്തപ്പോൾ കൺകഷൻ സബ്സ്റ്റിറ്റ്യൂട്ടായി ഇറങ്ങിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയെ പ്രതിസന്ധിയിൽ നിന്ന് കരകയറ്റിയ ജഡേജയ്ക്ക് 19-ാം ഓവറിലാണ് പരിക്കേൽക്കുന്നത്. മിച്ചൽ സ്റ്റാർക്ക് എറിഞ്ഞ പന്ത് ജഡേജയുടെ ഹെൽമറ്റിൽ കൊണ്ടു. തുടർന്ന് കാഴ്ചയ്ക്ക് ചെറിയ ബുദ്ധിമുട്ടുവന്നെങ്കിലും ഇന്നിംഗ്സിലെ അവസാന പന്തും നേരിട്ടാണ് ഗാലറിയിലേക്ക് മടങ്ങിയത്.
പകരമെത്തിയ ചഹൽ അപകടകാരികളായ ആരോൺ ഫിഞ്ചിനെയും സ്റ്റീവൻ സ്മിത്തിനേയും മാത്യു വേഡിനേയും പുറത്താക്കി ഇന്ത്യയുടെ വിജയമുറപ്പിക്കുകയായിരുന്നു.