ലണ്ടൻ: യൂറോപ്പ ലീഗിൽ ആഴ്സനലും എ.സി മിലാനും ടോട്ടൻഹാം ഹോട്ട്സ്പറും പ്രീക്വാർട്ടറിൽ കടന്നു. ഗ്രൂപ്പ് ബിയിലെ മത്സരത്തിൽ റാപ്പിഡ് വെയ്നെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് കീഴടക്കിയാണ് ആഴ്സനൽ നോക്കൗട്ടിലെത്തിയത്. ലക്കാസട്ടെ, മാരി, എൻകെയ്ത, റോവ് എന്നവരാണ് ആഴ്സനലിനായി ലക്ഷ്യം കണ്ടത്. കിറ്റഗാവ ഒരു ഗോൾ മടക്കി.ലാസ്കിനോട് സമനില വഴങ്ങിയെങ്കിലും ടോട്ടൻ ഹാം പ്രീക്വാർട്ടർ ഉറപ്പിച്ചു. രണ്ടിനെതിരെ മൂന്നുഗോളുകൾക്കാണ് സെൽറ്റിക്കിനെ എ.സി മിലാൻ കീഴടക്കിയത്.
എന്നാൽ കരുത്തരായ ലെസ്റ്ററിനെ എതിരില്ലാത്ത ഒരു ഗോളിന് സോര്യ ലുഹാൻസ്ക് അട്ടിമറിച്ചു.