ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും ഒരുപോലെ പ്രേക്ഷക പ്രീതിയും പിന്തുണയുമുള്ള താരമാണ് സോനാനായർ. 1996ൽ അഭിനയിച്ച തൂവൽ കൊട്ടാരം എന്ന സിനിമയിലെ ഹേമ എന്ന കഥാപാത്രത്തെ ആ സിനിമ കണ്ട പ്രേക്ഷകർ മറക്കാനിടയില്ല. തുടക്കം മുതൽ ഇന്നോളവും സജീവമായി മലയാള സിനിമയിൽ അഭിനയിച്ച താരമാണ് സോനാനായർ. ചെറുതും വലുതുമായ എല്ലാ തരത്തിലുള്ള കഥാപാത്രങ്ങളെയും മികച്ചതാക്കാൻ സോനാ നായർക്കുള്ള കഴിവ് സിനിമാലോകത്ത് തന്നെ അറിയപ്പെട്ടതാണ്. ഒരുപാട് മികച്ച വേഷങ്ങളിലൂടെ മലയാള പ്രേക്ഷകർക്ക് താരത്തെ കാണാൻ സാധിച്ചിട്ടുണ്ട്.ആവോളം പ്രേക്ഷക പിന്തുണയും പ്രീതിയുള്ള താരമാണ് സോനാനായർ. സമൂഹ മാദ്ധ്യമങ്ങളിലും താരം സജീവമാണ്. തന്റെ ഫോട്ടോകളും വീഡിയോകളും പങ്കുവയ്ക്കുന്ന താരം പ്രേക്ഷകരോട് വിശേഷങ്ങൾ പറയാനും സമയം കണ്ടെത്താറുണ്ട്. അതുകൊണ്ടുതന്നെ പങ്കുവച്ച് നിമിഷങ്ങൾക്കകം വിശേഷങ്ങളും ഫോട്ടോകളെല്ലാം പ്രേക്ഷകർ ഏറ്റെടുക്കാറുമുണ്ട്.സോനാ നായർ തന്റെ ഭർത്താവിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സമൂഹ മാദ്ധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. ഉദയൻ അമ്പാടി ആണ് താരത്തിന്റെ ഭർത്താവ്. വിവാഹത്തിനു ശേഷമാണ് സിനിമയിൽ നല്ല വേഷങ്ങൾ ലഭിച്ചു തുടങ്ങിയതെന്നും ആളുകൾ തന്നെ ശ്രദ്ധിച്ചു തുടങ്ങിയതെന്നുമെല്ലാം വളരെ സന്തോഷത്തോടെയാണ് സോനാ നായർ പറയുന്നത്.തനിക്ക് ലഭിക്കുന്ന വേഷങ്ങളെ മികച്ചതാക്കാൻ വേണ്ടി എല്ലാ പിന്തുണയും അദ്ദേഹം നൽകിയിരുന്നു എന്നും വീട്ടുകാരോടൊപ്പം നിന്ന് പ്രോത്സാഹനം നൽകുന്നതിനും അദ്ദേഹം മടികാണിച്ചില്ല എന്നും താരം വ്യക്തമാക്കുന്നുണ്ട്. വിവാഹത്തിന് ശേഷം ചെയ്ത കഥാപാത്രങ്ങൾ മികച്ചതാക്കുന്നതിൽ അദ്ദേഹത്തിന്റെ പ്രോത്സാഹനത്തിനും കരുതലിനും വലിയ സ്ഥാനമുണ്ട് എന്നും താരം പറയുന്നു.ഉദയൻ അമ്പാടി അല്ലാ തന്റെ ഭർത്താവ് എങ്കിൽ ഞാൻ ഒരിക്കലും ഇങ്ങനെ ആകുമായിരുന്നില്ല എന്നും അടുക്കളയുടെ നാലു ചുമരുകൾക്കുള്ളിൽ ഒതുങ്ങുന്ന ഒരു വീട്ടമ്മയോ അല്ലെങ്കിൽ മറ്റെന്തെങ്കിലും ജോലിക്ക് പോകുന്ന ഒരു കുടുംബിനിയോ ആയി ഞാൻ മാറും എന്നായിരുന്നു സോന നായരുടെ അഭിപ്രായം. സിനിമാ മേഖലയിൽ നിന്ന് കിട്ടിയ എല്ലാ നേട്ടങ്ങളും എനിക്ക് നേടിത്തന്നത് തന്റെ ഭർത്താവാണ് എന്ന് തുറന്നു പറയുകയാണ് താരം.