കുമരകം : അബുദാബി ഡ്യൂട്ടി ഫ്രീ ബിഗ് ടിക്കറ്റ് ബംബർ നറുക്കെടുപ്പിന്റെ 12 ദശലക്ഷം ദിർഹം ( 24 കോടിയിലധികം രൂപ) കോട്ടയം സ്വദേശിക്ക്. ദുബായിൽ ഒമേഗ മെഡിക്കൽസിൽ മാനേജരായി ജോലി ചെയ്യുന്ന ചെങ്ങളം മങ്ങാട്ട് ജോർജ് ജേക്കബ് (51) ആണ് ഭാഗ്യശാലി. 20 വർഷമായി യു.എ.ഇ യിൽ ജോലി ചെയ്യുന്ന ജോർജ് പല മാസങ്ങളിലും സുഹൃത്തുക്കൾക്ക് ഒപ്പം ചേർന്നും തനിച്ചും ടിക്കറ്റ് ഓൺലൈനായി എടുക്കുക പതിവായിരുന്നു. ഇത് സ്വന്തമായി എടുത്തതാണ്. നിരവധി കഷ്ടപ്പാടുകളിലൂടെ വളർന്നു വന്നതാണെന്നും സുഹൃത്തുക്കളുടേയും കുടുംബത്തിന്റെയും പ്രാർത്ഥനയുടെ ഫലമാമാണ് ഭാഗ്യം കടാക്ഷിച്ചതെന്നും ജോർജ് പറഞ്ഞു. സമ്മാനത്തിന്റെ ഒരു പങ്ക് ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുമെന്നും ബാക്കി കുടുംബാഗങ്ങളുമായി ആലോചിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. റഷീദ് ഹോസ്പിറ്റലിലെ നഴ്സായ ബിജിയാണ് ഭാര്യ. മക്കൾ : ഡാലിയ ,ഡാനി.