കോട്ടയം : ജില്ലയിൽ 567 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 561 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിന് പുറത്തു നിന്നെത്തിയ ആറുപേർ രോഗബാധിതരായി. പുതിയതായി 5568 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരിൽ 270 പുരുഷൻമാരും 235 സ്ത്രീകളും 62 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 98 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 588 പേർ രോഗമുക്തരായി. 4960 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 11412 പേർ ക്വാറന്റൈനിൽ കഴിയുന്നുണ്ട്.
തലയോലപ്പറമ്പ് : 34, കോട്ടയം : 33, അയർക്കുന്നം : 30, മാടപ്പള്ളി : 27, ചങ്ങനാശേരി : 26, വാകത്താനം : 19, ചിറക്കടവ്, കുറവിലങ്ങാട് : 16, പാറത്തോട്, പനച്ചിക്കാട് : 15, കൂരോപ്പട : 14, വൈക്കം : 13, ഏറ്റുമാനൂർ, കറുകച്ചാൽ : 12, ടി.വി പുരം, കുറിച്ചി : 11, തിരുവാർപ്പ്, ആർപ്പൂക്കര, പാമ്പാടി : 10 എന്നിവിടങ്ങളിലാണ് രോഗം കൂടുതൽ റിപ്പോർട്ട് ചെയ്തത്.