SignIn
Kerala Kaumudi Online
Thursday, 04 March 2021 9.35 PM IST

ചേലക്കരയിൽ ആധിപത്യം ഉറപ്പിക്കാൻ യു.ഡി.എഫ് ; അട്ടിമറിക്ക് എൽ.ഡി.എഫും എൻ.ഡി.എയും

elect

തൃശൂർ: ജില്ലാ പഞ്ചായത്ത് ഡിവിഷനായ ചേലക്കര ഇത്തവണയും തങ്ങളെ കൈ വിടില്ലെന്ന പ്രതീക്ഷയിൽ യു.ഡി.എഫ് മുന്നേറുമ്പോൾ ഫലം മറിച്ചാകുമെന്ന ഉറച്ച കണക്കു കൂട്ടലിലാണ് എൽ.ഡി.എഫ്. അട്ടിമറിക്ക് തങ്ങൾക്കും ശക്തിയുണ്ടെന്ന് എൻ.ഡി.എയും അവകാശപ്പെടുന്നു.

മുൻ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. നിർമ്മലയെയാണ് യു. ഡി. എഫ് കളത്തിൽ ഇറക്കിയിരിക്കുന്നത്. ഇടതു കാറ്റ് ആഞ്ഞു വീശുമ്പോഴും തങ്ങൾക്ക് ഒപ്പം കൂടാത്ത ചേലക്കര ഇക്കുറി മാറി ചിന്തിക്കുമെന്ന പ്രതീക്ഷയിൽ കെ. ആർ. മായയെയാണ് എൽ.ഡി.എഫ് രംഗത്തിറക്കിയിരിക്കുന്നത്.

ശാസ്ത്ര സാഹിത്യ പരിഷത്തിലും ജനാധിപത്യ മഹിളാ സംഘത്തിലും പ്രവർത്തിച്ച അനുഭവ സമ്പത്തുമായാണ് വലതു കോട്ട ഇളക്കാൻ മായയെത്തുന്നത്. തൊഴിലുറപ്പ് തൊഴിലാളി എന്ന നിലയിൽ സാധാരണക്കാരി എന്ന പരിവേഷവുമായി എൻ.ഡി.എ സ്ഥാനാർത്ഥി ഓമനയും ശക്തമായി രംഗത്തുണ്ട്. സമീപകാലത്ത് ബി.ജെ.പിക്ക് മേഖലയിലുണ്ടായ വളർച്ചയിൽ കണ്ണുംനട്ടാണ് എൻ.ഡി.എയുടെ പ്രചാരണം മുന്നോട്ട് പോകുന്നത്. സംസ്ഥാന രാഷ്ട്രീയം, ഡിവിഷനിലെ കുടിവെള്ള പ്രശ്‌നം, ആരോഗ്യ കേന്ദ്രങ്ങളുടെ നവീകരണം തുടങ്ങിയവയാണ് പ്രചാരണ വിഷയങ്ങൾ. മൂന്നു മുന്നണികളും പ്രചാരണത്തിൽ ഒട്ടും പിന്നിലല്ല. സ്ഥാനാർത്ഥി പര്യടനം നാളെ അവസാനിക്കും മുമ്പ് പരമാവധി വീടുകൾ കയറാനുള്ള ശ്രമത്തിലാണ് സ്ഥാനാർത്ഥികൾ.

ചേലക്കര ഡിവിഷൻ

  • പാഞ്ഞാൾ പഞ്ചായത്ത്
  • പഴയന്നൂർ പഞ്ചായത്തിലെ എളനാട് ബ്ലോക്ക് ഡിവിഷൻ
  • ചേലക്കര പഞ്ചായത്തിലെ 1, 2, 4, 5 വാർഡുകൾ ഒഴികെ 18 വാർഡുകൾ

ചേ​ല​ക്കോ​ട്ടു​ക​ര​യി​ലും​ ​നെ​ടു​പു​ഴ​യി​ലും​ ​വീ​റു​റ്റ​ ​പോ​രാ​ട്ടം

തൃ​ശൂ​ർ​ ​:​ ​കോ​ർ​പ​റേ​ഷ​നി​ൽ​ ​ശ​ക്ത​മാ​യ​ ​മ​ത്സ​രം​ ​ന​ട​ക്കു​ന്ന​ ​ര​ണ്ട് ​ഡി​വി​ഷ​നു​ക​ളാ​ണ് ​ചേ​ല​ക്കോ​ട്ടു​ക​ര​യും​ ​നെ​ടു​പു​ഴ​യും.​ ​ചേ​ല​ക്കോ​ട്ടു​ക​ര​ ​യു.​ഡി.​എ​ഫി​ന്റെ​യും​ ​നെ​ടു​പു​ഴ​ ​എ​ൽ.​ഡി.​എ​ഫി​ന്റെ​യും​ ​കൈ​വ​ശ​മാ​ണ്.​ ​എ​ന്നാ​ൽ​ ​ഇ​ത്ത​വ​ണ​ ​മ​ത്സ​രം​ ​ക​ടു​ത്ത​തോ​ടെ​ ​ജ​യം​ ​ആ​രു​ടെ​ ​പ​ക്ഷ​ത്തേ​ക്ക് ​എ​ന്ന​ത് ​പ്ര​വ​ച​നാ​തീ​ത​മാ​ണ്.​ ​എ​ൻ.​ഡി.​എ​യി​ൽ​ ​ബി.​ഡി.​ജെ.​എ​സ് ​മ​ത്സ​രി​ക്കു​ന്ന​ ​സീ​റ്റു​ക​ളാ​ണ് ​ര​ണ്ടും.
ശ​ക്ത​രാ​യ​ ​സ്ഥാ​നാ​ർ​ത്ഥി​ക​ളെ​യാ​ണ് ​ഇ​വി​ടെ​ ​രം​ഗ​ത്ത് ​ഇ​റ​ക്കി​യി​ക്കു​ന്ന​ത്.​ ​ചേ​ല​ക്കോ​ട്ടു​ക​ര​യി​ൽ​ ​ലി​സ​ ​ബോ​സ് ​വെ​ല്ലാ​ണ് ​എ​ൻ.​ഡി.​ ​എ​ ​സ്ഥാ​നാ​ർ​ത്ഥി.​ ​പേ​ളി​ ​ജോ​സാ​ണ് ​എ​ൽ.​ഡി.​എ​ഫ് ​സ്ഥാ​നാ​ർ​ത്ഥി.​ ​മേ​ഴ്‌​സി​ ​അ​ജി​യാ​ണ് ​യു.​ഡി.​എ​ഫി​നാ​യി​ ​മ​ത്സ​ര​രം​ഗ​ത്തു​ള്ള​ത്.
പ്ര​ചാ​ര​ണം​ ​തീ​രാ​ൻ​ ​ദി​വ​സ​ങ്ങ​ൾ​ ​ശേ​ഷി​ക്കെ​ ​ശ​ക്ത​മാ​യ​ ​മ​ത്സ​ര​മാ​ണ് ​മൂ​ന്നു​ ​മു​ന്ന​ണി​ക​ളും​ ​കാ​ഴ്ച്ച​ ​വ​യ്ക്കു​ന്ന​ത്.​ ​കോ​ൺ​ഗ്ര​സി​ലെ​ ​ടി.​ആ​ർ​ ​സ​ന്തോ​ഷാ​ണ് ​ഡി​വി​ഷ​നെ​ ​പ്ര​തി​നി​ധീ​ക​രി​ച്ചി​രു​ന്ന​ത്.​ ​നെ​ടു​പു​ഴ​യെ​ ​നി​ല​വി​ൽ​ ​പ്ര​തി​നി​ധീ​ക​രി​ച്ചി​രു​ന്ന​ത് ​സി.​പി.​എ​മ്മി​നെ​ ​ഷീ​ബ​ ​പോ​ൾ​സ​ണാ​ണ്.​ ​ഈ​ ​ഡി​വി​ഷ​ൻ​ ​നി​ല​നി​ർ​ത്താ​ൻ​ ​എ​ൽ.​ഡി.​എ​ഫ് ​ഇ​ത്ത​വ​ണ​ ​രം​ഗ​ത്തി​റ​ക്കു​ന്ന​ത് ​എം.​വി​ ​വാ​സു​ദേ​വ​നെ​യാ​ണ്.​ ​എ​ൻ.​ഡി.​എ​ ​ബാ​ബു​ ​കൊ​ട്ടി​യാ​ട്ടി​ലി​നെ​യും​ ​യു.​ഡി.​എ​ഫ് ​എ​ബി​യെ​യും​ ​ക​ള​ത്തി​ലി​റ​ക്കി​ ​പോ​രാ​ട്ട​ ​വീ​ര്യം​ ​കൂ​ട്ടു​ന്നു.​ ​പ​ര​മാ​വ​ധി​ ​വീ​ടു​ക​ൾ​ ​ക​യ​റി​യി​റ​ങ്ങി​യു​ള്ള​ ​പ്ര​ചാ​ര​ണ​മാ​ണ് ​ന​ട​ക്കു​ന്ന​ത്.​ ​ഡി​വി​ഷ​നി​ൽ​ ​മൂ​ന്ന് ​മു​ന്ന​ണി​ക​ളും​ ​തോ​ര​ണ​ങ്ങ​ളും​ ​ചി​ഹ്ന​ങ്ങ​ളും​ ​പോ​സ്റ്റ​റു​ക​ളും​ ​പ​തി​ച്ച് ​തി​ര​ഞ്ഞെ​ടു​പ്പ് ​പോ​രാ​ട്ട​ത്തി​ന് ​ആ​വേ​ശം​ ​പ​ക​രു​ന്നു​ണ്ട്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, THRISSUR, ELECT
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.