കൊല്ലം: ചില്ലറ വില്പനയ്ക്കായി കാറിൽ സൂക്ഷിച്ച 37 ലിറ്റർ വിദേശമദ്യവുമായി ഒരാൾ പിടിയിലായി. കുണ്ടറ കുമ്പളം ജോയി വിലാസത്തിൽ കെന്നഡിയാണ് (51) അറസ്റ്റിലായത്. തിരഞ്ഞെടുപ്പിന് മുന്നോടിയായി കുണ്ടറ പൊലീസും എക്സൈസ് സംഘവും നടത്തിയ സംയുക്ത പരിശോധനയിലാണ് പ്രതി പിടിയിലായത്.
കെന്നഡിയുടെ വീടിന് സമീപത്ത് പാർക്ക് ചെയ്തിരുന്ന ഇന്നോവ കാറിൽ നിന്നാണ് അരലിറ്റർ വീതമുള്ള കുപ്പികളിൽ സൂക്ഷിച്ചിരുന്ന മദ്യം കണ്ടെടുത്തത്. ചില്ലറ വില്പനയ്ക്കായി ബിവറേജസ് വില്പന ശാലകളിൽ നിന്നും ബാറുകളിൽ നിന്നുമായി പലപ്പോഴായി വാങ്ങി സൂക്ഷിച്ചിരുന്ന മദ്യമാണ് ഇതെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചു.