ചങ്ങനാശേരി: തൃക്കൊടിത്താനം ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളിൽ വിമതരായി മത്സരിക്കുന്നവരെ കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയതായി ഡി.സി.സി പ്രസിഡന്റ് ജോഷി ഫിലിപ്പ് അറിയിച്ചു. ജോർജ്ജ്കുട്ടി (വാർഡ് രണ്ട്), സ്നേഹലത ഗോപാലകൃഷ്ണൻ (വാർഡ് അഞ്ച്), അന്നമ്മ ഗിൽ (വാർഡ് ഏഴ്), സാൻജോസ് (വാർഡ് 11), ആന്റണി ആന്റണി (വാർഡ് 12), ശോഭനകുമാരി (വാർഡ് 13) എന്നിവരെയാണ് പുറത്താക്കിയത്.