SignIn
Kerala Kaumudi Online
Monday, 01 March 2021 10.29 PM IST

വ​രു​ന്നു,​ ​വ​മ്പൻ ആ​ന​ത്താ​വ​ളം

elephant

അ​പ​ക​ട​ങ്ങ​ളി​ൽ​പ്പെ​ടു​ന്ന​തോ​ ​ഉ​പേ​ക്ഷി​ക്ക​പ്പെ​ടു​ന്ന​തോ​ ​ആയ കു​ട്ടി​യാ​ന​ക​ൾ​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​ ​കാ​ട്ടാ​ന​ക​ളെ​ ​സ്വാ​ഭാ​വി​ക​ ​ആ​വാ​സ​ ​വ്യ​വ​സ്ഥ​യി​ൽ​ ​ത​ന്നെ​ ​ജീ​വി​ക്കാൻ വി​ടു​ന്ന​തി​ന് ​ഒ​രു​ ​പു​ന​ര​ധി​വാ​സ​ ​കേ​ന്ദ്രം​ ​സ്ഥാ​പി​ക്കു​ക​ ​എ​ന്ന​ത് ​വ​ന്യ​ജീ​വി​ ​സം​ഘ​ർ​ഷം കു​റ​യ്ക്കു​ന്ന​തി​നും​ ​ടൂ​റി​സം​ ​സാ​ദ്ധ്യ​ത​ക​ൾ​ ​വ​ർ​ദ്ധി​പ്പി​ക്കു​ന്ന​തി​നും​ ​സ​ഹാ​യ​ക​ര​മാ​ണെ​ന്ന്ക​ണ്ടാ​ണ് ​തി​രു​വ​ന​ന്ത​പു​രം​ ​ജി​ല്ല​യി​ലെ​ ​കോ​ട്ടൂ​രി​ന​ടു​ത്ത് ​കാ​പ്പു​കാ​ട് ​ഉ​ൾ​പ്പെ​ടു​ന്ന വി​ശാ​ല​മാ​യ​ ​വ​ന​പ്ര​ദേ​ശ​ത്ത് ​എ​ല്ലാ​ ​മി​ക​ച്ച​ ​സൗ​ക​ര്യ​ങ്ങ​ളും​ ​ഒ​ത്തു​ ​ചേ​ർ​ന്ന​ ​ഒ​രു​ ​ആ​ന​പു​ന​ര​ധി​വാ​സ​ ​കേ​ന്ദ്രം​സ്ഥാ​പി​ക്കാ​ൻ​ ​ന​ട​പ​ടി​ ​സ്വീ​ക​രി​ച്ച​ത്.
സം​സ്ഥാ​ന​ത്ത് ​കാ​പ്പു​കാ​ടി​ന് ​പു​റ​മെ​ ​മു​ത്ത​ങ്ങ,​ ​കോ​ന്നി,​ ​കാ​പ്രി​ക്കാ​ട് ​എ​ന്നീ​ ​ആ​ന​പ​രി​ശീ​ല​ന​/​പു​ന​ര​ധി​വാ​സ​ ​കേ​ന്ദ്ര​ങ്ങ​ൾ​ ​നി​ല​വി​ൽ​ ​പ്ര​വ​ർ​ത്തി​ച്ചു​ ​വ​രു​ന്നു.​ ​ഇ​വി​ട​ങ്ങ​ളി​ലൊ​ക്കെ​ ​ച​ങ്ങ​ല​യിൽ ബ​ന്ധി​ച്ചാ​ണ് ​ആ​ന​ക​ളെ​ ​പാ​ർ​പ്പി​ച്ചി​രി​ക്കു​ന്ന​ത്.​ ​വ​നം​ ​വ​കു​പ്പി​ന്റെ​ ​കൈ​വ​ശ​മു​ള്ള​തും​ ​പു​തു​താ​യി ല​ഭി​ക്കു​ന്ന​തു​മാ​യ​ ​ആ​ന​ക​ളെ​ ​സ്വാ​ഭാ​വി​ക​ ​രീ​തി​യി​ൽ​ ​ച​ങ്ങ​ല​യി​ൽ​ ​നി​ന്ന് ​മു​ക്ത​മാ​യി,​ ​എ​ന്നാ​ൽ​ ​നി​ശ്ചിത പ​രി​ധി​ക്കു​ള​ളി​ൽ​ ​സ്വ​ത​ന്ത്ര​മാ​യി​ ​ജീ​വി​ക്കാ​ൻ​ ​അ​നു​വ​ദി​ക്കു​ക​യും​ ​ഒ​പ്പം​ ​ത​ന്നെ​ ​ജ​ന​ങ്ങ​ൾ​ക്ക് ​ആ​ന​ക​ളു​ടെ​ ​ജീ​വി​ത​ ​രീ​തി​ക​ളും​ ​പ​രി​ച​ര​ണ​വും​ ​നേ​രി​ൽ​ ​കാ​ണു​ന്ന​തി​ന് ​അ​വ​സ​ര​മൊ​രു​ക്കു​ന്ന​ ​രീ​തി​യി​ലാ​ണ് കാ​പ്പു​കാ​ട് ​ആ​ന​ ​പു​ന​ര​ധി​വാ​സ​ ​കേ​ന്ദ്രം​ ​സ​ജ്ജ​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്.​ ​അ​ത് ​കൂ​ടാ​തെ​ ​നാ​ട്ടാന പ​രി​പാ​ല​ന​ ​ച​ട്ട​ത്തി​ന് ​വി​രു​ദ്ധ​മാ​യി​ ​പീ​ഡി​പ്പി​ക്ക​പ്പെ​ടു​ന്ന​വ​യോ​ ​പ്രാ​യാ​ധി​ക്യം​ ​കാ​ര​ണം​ ​ഉ​ട​മ​ ​വ​നം​ ​വ​കു​പ്പി​ന് ​ന​ൽ​കു​ന്ന​വ​യോ​ ​തു​ട​ങ്ങി​യ​ ​നാ​ട്ടാ​ന​ക​ളെ​യും​ ​ആ​ന​ ​പു​ന​ര​ധി​വാ​സ​ ​കേ​ന്ദ്ര​ത്തി​ൽ​ ​കൊ​ണ്ടു​ ​വ​ന്ന് ​പ​രി​ച​ര​ണം​ ​ന​ൽ​കു​ന്ന​തി​നു​ള്ള​ ​സം​വി​ധാ​നം​ ​ഇ​വി​ടെ​ ​ഒ​രു​ക്കു​ന്നു​ണ്ട്.
നി​ല​വി​ൽ​ ​കാ​പ്പു​കാ​ട് 16​ ​ആ​ന​ക​ളും​ ​കാ​പ്രി​ക്കാ​ട് 8​ ​ആ​ന​ക​ളും​ ​കോ​ന്നി​യി​ൽ​ 6​ ​ആ​ന​ക​ളും​ ​മു​ത്ത​ങ്ങ​യി​ൽ​ ​ഏ​ഴ് ​ആ​ന​ക​ളു​മാ​ണ് ​ ഉ​ള്ള​ത്.​ ​ഇ​വ​യി​ൽ​ ​ചി​ല​തി​നെ​ ​കു​ങ്കി​യാ​ന​ ​പ​രി​ശീ​ല​ന​ത്തി​ന് വ​യ​നാ​ട്ടി​ലേ​ക്ക് ​അ​യ​ച്ചി​രി​ക്കു​ക​യാ​ണ്.
കോ​ട്ടൂ​ർ​ ​കാ​പ്പു​കാ​ട് ​സ​ജ്ജ​മാ​കു​ന്ന​ ​ആ​ന​ ​പു​ന​ര​ധി​വാ​സ​ ​കേ​ന്ദ്രം​ ​രാ​ജ്യ​ത്ത് ​ഇ​ത്ത​ര​ത്തിൽ ആ​ദ്യ​ത്തേ​തും​ ​രാ​ജ്യ​ത്തി​നാ​കെ​ ​മാ​തൃ​ക​യാ​യി​ ​മാ​റു​ന്ന​തു​മാ​ണ്.​ 105​ ​കോ​ടി​ ​രൂപ ചെ​ല​വി​ലാ​ണ് ​ഈ​ ​കേ​ന്ദ്രം​ ​നി​ർ​മ്മി​ക്കു​ന്ന​ത്.​ 72​ ​കോ​ടി​ ​രൂ​പ​ ​ചെ​ല​വി​ട്ട് ​നി​ർ​മ്മി​ക്കു​ന്ന​ ​ഇ​തി​ന്റെ ആ​ദ്യ​ഘ​ട്ടം​ 2021​ ​ജ​നു​വ​രി​യോ​ടെ​ ​പ​ണി​ ​പൂ​ർ​ത്തി​യാ​കു​ന്ന​തും​ ​ഫെ​ബ്രു​വ​രി​യി​ൽ​ ​ഉ​ദ്ഘാ​ട​നം ന​ട​ത്തി​ ​നാ​ടി​ന് ​സ​മ​ർ​പ്പി​ക്കു​ക​യും​ ​ചെ​യ്യും.​ ​വ​ന​മേ​ഖ​ല​യി​ൽ​ 176​ ​ഹെ​ക്ട​ർ​ ​ഭൂ​മി​ ​ഇ​തി​നാ​യി നീ​ക്കി​വ​ച്ചി​ട്ടു​ണ്ട്.​ 50​ ​ആ​ന​ക​ളെ​ ​ഇ​വി​ടെ​ ​അ​വ​യു​ടെ​ ​സ്വാ​ഭാ​വി​ക​ ​ജീ​വി​ത​ ​രീ​തി​യി​ൽ​ ​പാ​ർ​പ്പി​ക്കാൻ ക​ഴി​യും.​ ​മ​ദ​പ്പാ​ടു​ള്ള​ ​ആ​ന​ക​ളെ​ ​പ്ര​ത്യേ​കം പാ​ർ​പ്പി​ക്കു​ന്ന​തി​നും​ ​നി​രീ​ക്ഷി​ക്കു​ന്ന​തി​നു​മു​ള്ള​ ​സൗ​ക​ര്യ​ങ്ങ​ളും​ ​കൂ​ടാ​തെ​ ​ആ​ന​ ​മ്യൂ​സി​യം, പാ​പ്പാ​ന്മാ​ർ​ക്കും,​ ​മൃ​ഗ​വൈ​ദ്യന്മാ​ർ​ക്കും​ ​വ​ന​പാ​ല​ക​ർ​ക്കും​ ​പ​രി​ശീ​ല​നം​ ​ന​ൽ​കു​ന്ന​തി​നും​ ​ആന പ്രേ​മി​ക​ൾ​ക്ക് ​ആ​ന​ക​ളെ​ക്കു​റി​ച്ച് ​പ​ഠി​ക്കു​ന്ന​തി​നു​ള്ള​ ​സൗ​ക​ര്യ​ങ്ങ​ൾ,​ ​മൃ​ഗാ​ശു​പ​ത്രി,​ ​അ​ടു​ക്ക​ള​യും ഭ​ക്ഷ​ണ​മെ​ത്തി​ക്കു​ന്ന​തി​നു​ള്ള​ ​ആ​ധു​നി​ക​ ​സ​മു​ച്ച​യ​വും​ ​മാ​ലി​ന്യ​ ​നി​ർ​മ്മാ​ർ​ജ്ജ​ന​ ​സൗ​ക​ര്യ​ങ്ങ​ളും​ ​ആ​ന​ക​ളു​ടെ​ ശ​വ​ദാ​ഹ​ത്തി​ന് ​ ആ​ധു​നി​ക​ ​സൗ​ക​ര്യ​ങ്ങ​ളും​ ​ഉ​ൾ​പ്പെ​ടെ​ ​വി​വി​ധ​ങ്ങ​ളാ​യ​ ​സൗ​ക​ര്യ​ങ്ങ​ളാ​ണ് കേ​ന്ദ്ര​ത്തി​ൽ​ ​സ​ജ്ജ​മാ​ക്കു​ന്ന​ത്.​ ​ഈ​ ​കേ​ന്ദ്ര​ത്തി​ന് ​വേ​ന​ൽ​ക്കാ​ല​ത്തും ജ​ല​ ​ല​ഭ്യ​ത​ ​ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നു​ ​വേ​ണ്ടി​ ​നെ​യ്യാ​ർ​ ​ജ​ല​ ​സം​ഭ​ര​ണി​യു​ടെ​ ​കോ​ട​നാ​ട് ​ഭാ​ഗ​ത്ത് പ്ര​ത്യേ​കം​ ​ത​ട​യ​ണ​യും​ ​നി​ർ​മ്മി​ക്കു​ന്നു​ണ്ട്.
16000​ ​ച​തു​ര​ശ്ര​ ​അ​ടി​യി​ൽ​ ​നി​ർ​മ്മി​ക്കു​ന്ന​ ​ആ​ന​ ​മ്യൂ​സി​യ​ത്തി​ൽ​ ​വ​ലി​യ​ ​ഒ​രു ഗോ​ളാ​കൃ​തി​യി​ലു​ള്ള​ ​ഹാ​ൾ,​ ​നാ​ല് ​പ്ര​ദ​ർ​ശ​ന​ങ്ങ​ൾ,​ ​വെ​ർ​ച്ച്വ​ൽ​ ​ഇ​ന്റ​റാ​ക്ടീ​വ് ​സം​വി​ധാ​നം, ദൃ​ശ്യ​-​ശ്ര​വ്യ​ ​സം​വി​ധാ​ന​ങ്ങ​ൾ,​ ​വി​ശാ​ല​മാ​യ​ ​ശി​ല്പ​ ​പ്ര​ദ​ർ​ശ​ന​ ​അ​ങ്ക​ണം​ ​ഇ​ങ്ങ​നെ​യു​ള്ള​ ​സൗ​ക​ര്യ​ങ്ങൾ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.​ 76​ ​പേ​ർ​ക്ക് ​ഒ​രേ​ ​സ​മ​യം​ ​ഉ​പ​യോ​ഗി​ക്കാ​വു​ന്ന​ ​ഭ​ക്ഷ​ണ​ശാ​ല​ ​മ​നോ​ഹ​ര​മായ പൂ​ന്തോ​ട്ടം​ ​ഉ​ൾ​പ്പെ​ടെ​യാ​ണ് ​നി​ർ​മ്മി​ച്ചു​ ​കൊ​ണ്ടി​രി​ക്കു​ന്ന​ത്.
അ​ന്താ​രാ​ഷ്ട്ര​ ​ മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ ​പാ​ലി​ച്ചു​ ​കൊ​ണ്ടു​ള്ള​ ​സൗ​ക​ര്യ​ങ്ങ​ൾ​ ​ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് ​പ്ര​വേ​ശ​ന​ ​മ​ന്ദി​രം സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.​ ​സ​ന്ദ​ർ​ശ​ക​ർ​ക്കാ​യി​ 20​ ​കോ​ട്ടേ​ജു​ക​ളും​ 40​ ​കി​ട​ക്ക​ക​ൾ​ ​ഉ​ള്ള​ ​ഹോ​സ്റ്റ​ലും ര​ണ്ടാം​ഘ​ട്ട​ത്തി​ൽ​ ​നി​ർ​മ്മി​ക്കു​ന്നു​ണ്ട്.​ 100​ ​പേ​രെ​ ​ ഉ​ൾ​ക്കൊ​ള്ളി​ക്കാ​ൻ​ ​ക​ഴി​യു​ന്ന​ ​ഒ​രു​ ​പൂ​രം​ ​ഏ​രിയ സ​ജ്ജീ​ക​രി​ച്ച് ​പ്ര​ത്യേ​ക​ ​ദി​വ​സ​ങ്ങ​ളി​ൽ​ ​മി​നി​ ​പൂ​രം​ ​സം​ഘ​ടി​ക്കു​വാ​ൻ​ ​പ​ദ്ധ​തി​യു​ണ്ട്.​ ​കൂ​ടാ​തെ​ ​ആ​ന​യൂ​ട്ട് കാ​ണു​ന്ന​തി​ന് 50​ ​പേ​രെ​ ​ഒ​രേ​ ​സ​മ​യം​ ​ഉ​ൾ​ക്കൊ​ള്ളി​ക്കാ​വു​ന്ന​ ​സം​വി​ധാ​ന​വും​ ​ന​ട​പ്പി​ലാ​ക്കു​ന്നു.​ 40 കാ​റു​ക​ൾ,​ ​അ​ഞ്ച് ​ബ​സു​ക​ൾ,​ 40​ ​ഇ​രു​ച​ക്ര​ ​വാ​ഹ​ന​ങ്ങ​ൾ​ ​തു​ട​ങ്ങി​യ​വ​യ്ക്കു​ള്ള​ ​പാ​ർ​ക്കിം​ഗ് ​സൗ​ക​ര്യ​വും ഒ​രു​ക്കി​ ​ഒ​രേ​ ​സ​മ​യം​ 500​ ​പേ​ർ​ക്ക് ​ഈ​ ​കേ​ന്ദ്രം​ ​സ​ന്ദ​ർ​ശി​ക്കാ​വു​ന്ന​ ​സൗ​ക​ര്യ​ങ്ങ​ളാ​ണ് ​സ​ജ്ജ​മാ​ക്കു​ന്ന​ത്.
ഈ​ ​കേ​ന്ദ്രം​ ​യാ​ഥാ​ർ​ത്ഥ്യ​മാ​കു​ന്ന​തോ​ടെ​ ​തി​രു​വ​ന​ന്ത​പു​ര​ത്തി​ന്റെ ടൂ​റി​സം​ ​കേ​ന്ദ്ര​മാ​യി​ ​കോ​ട്ടൂ​ർ​ ​മാ​റും.​ ​കാ​ടും​ ​സാ​ഹ​സി​ക​ത​യും​ ​ഇ​ഷ്ട​പ്പെ​ടു​ന്ന​വ​ർ​ക്ക് ട്ര​ക്കിം​ഗി​നു​ള്ള​ ​സം​വി​ധാ​ന​വും​ ​ഒ​രു​ക്കു​ന്നു​ണ്ട്.

(​സംസ്ഥാ​​ന​ ​വ​നം,​മൃ​ഗ​സം​ര​ക്ഷ​ണ,​ക്ഷീ​ര​വി​ക​സ​ന, ​മൃ​ഗ​ശാ​ല​ ​വ​കു​പ്പു​മ​ന്ത്രി​യാ​ണ് ​ലേ​ഖ​ക​ൻ​ )

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: KOTTOOR ANATHAVALAM
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.