SignIn
Kerala Kaumudi Online
Thursday, 25 February 2021 8.45 AM IST

അച്ഛൻ പ്രസവിച്ച കൺമണി!

transgender-parent

വാഷിംഗ്ടൺ: കാത്തിരിപ്പുകൾക്ക് വിരാമമിട്ട് ഡാനി വേക്ക്ഫീൽഡ് പ്രസവിച്ചു. അച്ഛനും മകളും സുഖമായിരിക്കുന്നു. നെറ്റി ചുളിയ്ക്കാൻ വരട്ടെ, ഡാനി ഒരു ട്രാൻസ്‌മാനാണ്. കുഞ്ഞ് ജനിക്കുന്നതിന് മുമ്പ്, ഡാനി പേരും കണ്ടുവച്ചിരുന്നു, ലിയ. ഗർഭം ധരിച്ച് കുഞ്ഞിന് ജന്മം നൽകണമെന്നായിരുന്നു ഡാനിയുടെ ആഗ്രഹം. ശരീരം കൊണ്ട് ആണാവാനായി തന്റെ സ്തനങ്ങൾ ഡാനി നേരത്തേ നീക്കം ചെയ്തിരുന്നു. എന്നാൽ, ഗർഭപാത്രവും വജൈനയും നീക്കം ചെയ്തിരുന്നില്ല. എന്നാൽ, ഗർഭം ധരിച്ച സമയം മുതൽ തന്റെ ഓരോ ഗർഭകാല സംഭവങ്ങളും ഡാനി ലോകത്തോട് പങ്കുവയ്ക്കുമായിരുന്നു. കുഞ്ഞ് ജനിക്കുന്നതിന് മുമ്പു തന്നെ കുഞ്ഞിനിടാനുള്ള വസ്ത്രങ്ങൾ വരെ വാങ്ങി വച്ചിരുന്നു ഡാനി. ഗർഭം ധരിക്കുമ്പോഴുള്ള മോണിംഗ് സിക്ക്‌നെസ്, കുഞ്ഞിന്റെ അനക്കം, വയറിന്റെ വലുപ്പം എന്നിവയെല്ലാം ഫേസ്ബുക്കിലൂടെ പങ്കുവച്ചിരുന്നു. കുഞ്ഞിന് വേണ്ട മുലപ്പാൽ പോലും ശേഖരിച്ച് ഫ്രീസറിൽ സൂക്ഷിച്ച് വെച്ചിരുന്നു.

ട്രംപിന്റെ ആന്റി ട്രാൻസ് നയങ്ങളെ വലിയ രീതിയിൽ വിമർശിച്ച വ്യക്തി കൂടിയായിരുന്നു ഡാനി. കുഞ്ഞ് ലിയക്കൊപ്പം ഫോട്ടോയെടുത്ത് സമൂഹ മാദ്ധ്യമങ്ങളിൽ പങ്കുവയ്ക്കുന്ന തിരക്കിലാണ് ഇപ്പോഴും ഡാനി. അച്ഛനും മകളും സുഖമായിരിക്കൂ എന്ന് സോഷ്യൽ മീഡിയയും പറയുന്നു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, WORLD, WORLD NEWS, TRANSGENDER PARENT
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.