കണ്ണൂർ: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പാണെങ്കിലും കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കെതിരായ വിധിയെഴുത്തായി മാറുമെന്ന് എ. ഐ.സി.സി ജനറൽ സെക്രട്ടറിയും മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻചാണ്ടി പറഞ്ഞു. കേന്ദ്ര സർക്കാർ നടത്തുന്ന കർഷക ദ്രോഹ നയങ്ങളോടുള്ള പ്രതിഷേധം എല്ലാ ഗ്രാമങ്ങളിലും ശക്തമാണ്. അതുപോലെ സംസ്ഥാന സർക്കാർ നടത്തുന്ന അക്രമവും അഴിമതിയും ജനത്തിന് മടുത്തു. ഇതിനെതിരായ പ്രതിഷേധവും അമർഷവും തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും അദ്ദേഹം കണ്ണൂർ പ്രസ് ക്ളബ്ബിന്റെ മുഖാമുഖം പരിപാടിയിൽ പറഞ്ഞു.
പെരിയ കേസിൽ സി.ബി. ഐ അന്വേഷണം വേണ്ടെന്ന് പറയാൻ സർക്കാരിന് അവകാശമുണ്ട്. എന്നാൽ സി. ബി. ഐയെ മുടക്കാൻ വേണ്ടി കോടികൾ ചെലവഴിക്കുന്നത് ആരെ സംരക്ഷിക്കാനാണെന്നും ഉമ്മൻചാണ്ടി ചോദിച്ചു.
വെൽഫെയർ പാർട്ടിയുമായുള്ള ബന്ധം കെ.പി.സി.സി രാഷ്ട്രീയ കാര്യസമിതി ചർച്ച ചെയ്തതാണെന്നും അതിൽ അവ്യക്തതയോ ആശയക്കുഴപ്പമോ ഇല്ലെന്നും ഉമ്മൻചാണ്ടി പറഞ്ഞു.
കെ.സി. ജോസഫ് എം. എൽ. എ ,ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനി എന്നിവരും മുഖാമുഖത്തിൽ പങ്കെടുത്തു. പ്രസ് ക്ളബ് പ്രസിഡന്റ് എ.കെ. ഹാരിസ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പ്രശാന്ത് പുത്തലത്ത് സ്വാഗതവും സിജി ഉലഹന്നാൻ നന്ദിയും പറഞ്ഞു.
ഈ തിരഞ്ഞെടുപ്പിൽ യു.ഡി. എഫിന് നല്ല മുന്നേറ്റമുണ്ടാകും. ഇതിൽ പേടിച്ചാണ് എൽ.ഡി. എഫ് അപവാദ പ്രചാരണങ്ങളും മറ്റും നടത്തുന്നത്. വികസനത്തിന്റെ പേരിൽ വോട്ട് ചോദിക്കാൻ എൽ.ഡി. എഫിന് എന്ത് അവകാശമാണുള്ളത്. കഴിഞ്ഞ യു.ഡി. എഫ് സർക്കാർ കൊണ്ടുവന്ന വികസന പദ്ധതികളല്ലാതെ ഈ സർക്കാർ എന്താണ് കൊണ്ടുവന്നത്. എല്ലാ വികസന പദ്ധതികളെയും കഴിഞ്ഞ സർക്കാരിന്റെ കാലത്ത് തുരങ്കം വച്ചാണ് ഇടതുമുന്നണി