SignIn
Kerala Kaumudi Online
Wednesday, 14 April 2021 11.21 PM IST

ബുറേവി: തമിഴ്നാട്ടിൽ 19 മരണം,​ കനത്ത നാശനഷ്ടം

burevi

 മരിച്ചവർക്ക് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു

ചെന്നൈ: ബുറേവി ചുഴലിക്കാറ്റ് ന്യൂനമർദ്ദമായി മാന്നാർ കടലിടുക്കിൽ നിലയുറപ്പിച്ചതോടെ തമിഴ്നാട്ടിൽ കനത്തമഴ. മഴയിലും കാറ്റിലുംപെട്ട് സംസ്ഥാനത്ത് 19 പേർ മരിച്ചെന്നാണ് ഔദ്യോ​ഗിക റിപ്പോർട്ട്. തഞ്ചാവൂരിൽ മഴയിൽ വീടുകൾ തകർന്ന് മൂന്നു മരണം. ആർ.കുപ്പുസ്വാമി (70), ഭാര്യ യശോദ (65), ശാരദാമ്പാൾ (83) എന്നിവരാണു മരിച്ചത്. തഞ്ചാവൂരിൽ അഞ്ഞൂറോളം വീടുകൾ തകർന്നു. കൂടലൂരിൽ വീട് തകർന്ന് അമ്മയും മകളും മരിച്ചു. ഷോക്കേറ്റ് രണ്ടു പേർ മരിച്ചു.

കടലൂർ അടക്കം തെക്കൻ ജില്ലകളിൽ വ്യാപക കൃഷിനാശമാണ് റിപ്പോർ‍ട്ട് ചെയ്യപ്പെടുന്നത്. ലക്ഷക്കണക്കിന് വീടുകളിൽ വെള്ളം കയറി. നിരവധി വീടുകൾ തകർന്നു. നൂറോളം കുടിലുകളും 10ഓളം കോൺക്രീറ്റ് വീടുകളും പൂർണമായി തകർന്നു. 2135ൽ അധികം വീടുകൾക്ക് ഭാഗികമായി തകരാർ സംഭവിച്ചു. 200ലധികം വളർത്തുമൃഗങ്ങൾ ചത്തതായാണ് വിവരം. മൂന്നു ലക്ഷത്തോളം പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിപാർപ്പിച്ചു.

മരിച്ചവരുടെ കുടുംബങ്ങൾക്ക് പത്ത് ലക്ഷം വീതം ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി പ്രഖ്യാപിച്ചു. അടിയന്തരമായി കുടുംബങ്ങൾക്ക് ധനസഹായം കൈമാറാൻ ജില്ലാ കളക്ടർമാർക്ക് നിർദ്ദേശം നൽകി. മന്ത്രിമാരുടെ സംഘത്തെ കാവേരി തീരത്തേക്ക് അയച്ചിട്ടുണ്ട്.

പശുവിനെ ഉൾപ്പെടെ വളർത്തുമൃഗങ്ങൾ നഷ്ടമായവർക്കും 30,​000 രൂപ ധനഹായം നൽകും.

മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം ​ഗ്രേറ്റർ ചെന്നൈ കോർപറേഷൻ ഭക്ഷണവിതരണം ആരംഭിച്ചു.

രാമനാഥപുരം, തൂത്തുക്കുടി, കടലൂർ തുടങ്ങിയ തെക്കൻ ജില്ലകളിൽ കനത്ത മഴയാണ് പെയ്യുന്നത്. പ്രസിദ്ധമായ ചിദംബരം നടരാജ ക്ഷേത്രത്തിൽ വെള്ളം കയറി. മൂന്നടിയിലധികം വെള്ളമാണ് ക്ഷേത്രത്തിനു ചുറ്റും. 43 വർഷത്തിനു ശേഷം ഇതാദ്യമായാണ് ക്ഷേത്ര ശ്രീകോവിൽ പരിസരത്ത് വെള്ളക്കെട്ടുണ്ടാകുന്നത്.

 കേന്ദ്രസംഘം ഇന്നെത്തും

സംസ്ഥാനത്തെ മഴക്കെടുതി വിലയിരുത്താൻ കേന്ദ്രസംഘം ഇന്നെത്തും. നിവാർ, ബുറേവി ചുഴലിക്കാറ്റ് നാശംവിതച്ച ജില്ലകൾ സന്ദർശിക്കും. സംസ്ഥാനത്ത് 1,00,000 ഏക്കർ കൃഷി നശിച്ചതായി തമിഴ്നാട് സർക്കാർ അവകാശപ്പെട്ടു. കേന്ദ്രത്തിൽ നിന്ന് സഹായം ലഭ്യമാക്കി കർഷകർക്ക് നഷ്ടപരിഹാരം നൽകുമെന്ന് സർക്കാർ അറിയിച്ചു.

 വെള്ളക്കെട്ടായി ചെന്നൈ

നീരൊഴുക്ക് കൂടിയതോടെ ചെമ്പരമ്പാക്കം സംഭരണിയിൽ നിന്ന് തുറന്നുവിടുന്ന വെള്ളത്തിന്റെ അളവ് ഉയർത്തി. വൃഷ്ടി പ്രദേശങ്ങളിൽ മഴ ലഭിച്ചതോടെ പുഴൽ സംഭരണിയും നിറഞ്ഞു. മൂന്നു ദിവസമായുള്ള തുടർമഴയിൽ നഗരത്തിലെ പല പ്രദേശങ്ങളും വെള്ളത്തിനടിയിലായി. നഗരത്തിലെ പ്രധാന റോഡുകളിലും വെള്ളം കയറി. വീടുകളിലും കടകളിലും വെള്ളം കയറി. അപകടം ഒഴിവാക്കാൻ ഈ മേഖലകളിൽ വൈദ്യുതി ബന്ധം വിച്ഛേദിച്ചതായി തമിഴ്നാട് വൈദ്യുതി വകുപ്പ് അറിയിച്ചു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, NATIONAL, NATIONAL NEWS, BUREVI CYCLONE
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.