ആലപ്പുഴ: കൊവിഡ് മൂലം ടാക്സും ഇൻഷ്വറൻസും അടയ്ക്കാനാവാതെ 'ജി ഫോം' വാങ്ങി ഓടിക്കാതെ ഇട്ടിരിക്കുന്ന വാഹനങ്ങളും തദ്ദേശ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി നിരത്തിലിറക്കാമെന്ന് സർക്കാർ ഉത്തരവ്.
ഇത്തരം വാഹനങ്ങൾ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെയും സാമഗ്രികളും ബൂത്തുകളിൽ എത്തിക്കാൻ ഉപയോഗിക്കാമെന്നാണ് പ്രിൻസിപ്പൽ സെക്രട്ടറി പുറപ്പെടുവിച്ചിരിക്കുന്ന പ്രത്യേക ഉത്തരവിൽ വ്യക്തമാക്കുന്നത്. ടാക്സ് പെർമിറ്റ് വാഹനങ്ങൾ പലതും ഇൻഷ്വറസ് പുതുക്കാതെ ജി ഫോമിൽ കിടക്കുന്നതിനാൽ, തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ആവശ്യമായ വാഹനങ്ങൾ കിട്ടാതെ മോട്ടോർ വാഹന വകുപ്പ് വലയുന്നതായി 'കേരളകൗമുദി' പ്രസിദ്ധീകരിച്ച വാർത്തയെ തുടർന്നാണ് നടപടി.