കൊച്ചി: പൊതുമേഖലാ എണ്ണക്കമ്പനികൾ പെട്രോളിന് ഇന്നലെ 27 പൈസയും ഡീസലിന് 26 പൈസയും വർദ്ധിപ്പിച്ചു. പെട്രോൾ ലിറ്ററിന് 85.13 രൂപയിലായിരുന്നു ഇന്നലെ തിരുവനന്തപുരത്ത് വ്യാപാരം. ഡീസൽ വില 79.07 രൂപ.
നവംബർ 19ന് ശേഷം ഇത് 12-ാം തവണയാണ് ഇന്ധനവില കൂട്ടുന്നത്. അന്നുമുതൽ ഇതുവരെ പെട്രോളിന് 2.24 രൂപയും ഡീസലിന് 2.66 രൂപയും കൂട്ടി. രാജ്യാന്തര ക്രൂഡ് വില കൂടുന്നതാണ് തിരിച്ചടി.
ഇന്ത്യ വാങ്ങുന്ന ബ്രെന്റ് ക്രൂഡ് വില ബാരലിന് ഇന്നലെ 1.88 ശതമാനം വർദ്ധനയുമായി 48.18 ഡോളറിലെത്തി. നവംബർ ആദ്യവാരം വില 37 ഡോളറായിരുന്നു.