SignIn
Kerala Kaumudi Online
Sunday, 17 January 2021 10.16 PM IST

'സുരറൈ പോട്ര് ' തിരക്കഥയ്ക്ക് മലയാളി ടച്ച്

s

തിരുവനന്തപുരം: സൂപ്പർ ഹിറ്റ് തമഴ് സിനിമ സുരറൈ പോട്രിന്റെ തിരക്കഥാകൃത്തുക്കളിൽ ഒരാളായ ശാലിനി ഉഷാദേവി തിരുവനന്തപുരത്തുകാരി. സംവിധായിക സുധ കൊങ്കരയുമായി ചേർന്നാണ് ശാലിനി തിരക്കഥയെഴുതിയത്.

മാരനും ബൊമ്മിയും ആകാശത്തോളും ഉയർന്ന അവരുടെ സ്വപ്നങ്ങളും പറഞ്ഞ സിനിമ ചെറിയ സ്ക്രീനിൽ കണ്ട് ആസ്വാദകർ കൈയടിക്കുകയായിരുന്നു. ബഡ്ജറ്റ് എയർലൈൻ എന്ന സ്വപ്നം പ്രാവർത്തികമാക്കിയ എയർ ഡക്കാൺ സ്ഥാപകൻ ക്യാപ്റ്റൻ ജി.ആർ.ഗോപിനാഥിന്റെ ജീവിതമാണ് ചിത്രത്തിന് ആധാരം.

''എന്റെ ആത്മകഥയുടെ സത്ത ചോർന്നുപോകാതെയാണ് ആവിഷ്‌കരണം. ചില രംഗങ്ങൾ ഓർമ്മകൾ തിരികെ തന്നു. ചിലപ്പോൾ കരച്ചിലും ചിലപ്പോൾ ചിരിയും അടക്കാനായില്ല'' സിനിമ കണ്ട് ജി.ആർ.ഗോപിനാഥൻ പ്രതികരിച്ചതിങ്ങനെയാണ്.

സിനിമ നിരൂപകരുടെ പ്രശംസയും നേടുമ്പോൾ സ്വന്തമായി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പണിപ്പുരയിൽ ശാസ്തമംഗലത്തെ വീട്ടിലാണ് ശാലിനി.കേരള അഡ്വർടൈസിംഗ് ഏജൻസീസ് അസോസിയേഷൻ വൈസ് പ്രസിഡന്റ് ശാസ്തമംഗലം മോഹന്റെയും കെ.ടി.ഡി.എഫ്.സി മുൻ എം.ഡി ഡോ.ഉഷാദേവിയുടെയും മകളാണ്.

ബോളിവുഡിൽ വിവിധ സംവിധായകരുടെ അസിസ്റ്റന്റായ ശേഷമാണ് ശാലിനി സ്വതന്ത്ര സംവിധായിക ആവുന്നത്. മലയാറ്റൂർ രാമകൃഷ്ണന്റെ 'യക്ഷി' എന്ന നോവലിനെ അടിസ്ഥാനമാക്കി അതേ പേരിൽ 2013 സിനിമ ഒരുക്കി. വിദേശ ഫെസ്റ്റിവലുകളിലടക്കം സിനിമ പ്രദർശിപ്പിച്ചിരുന്നു.

ചെക്ക് റിപ്പബ്ലിക്കിലെ പ്രേഗ് ഫിലിം സ്‌കൂളിൽ നിന്നു ഫിലിം മേക്കിംഗ് പഠിച്ച ശാലിനി, മുംബയിലെ ഒരു പരസ്യ ഏജൻസിയിൽ പ്രിയദർശൻ,രാജ്കുമാർ ഹീരാനി,ഫ്രാങ്കോയ് മെർലെറ്റ് തുടങ്ങി മുപ്പതോളം സംവിധായകരെ അസിസ്റ്റു ചെയ്തു.

പ്രശസ്ത സംവിധായകൻ കേതൻ മേത്തയുടെ 'രംഗ് രസിയ'യിയിലും ടി.കെ.രാജീവ്കുമാറിന്റെ 'ശേഷം' എന്ന സിനിമയിലും സഹസംവിധായികയായി. 2004ലെ ഫിലിം ഫെസ്റ്റിവൽ ഒഫ് കേരളയിൽ ജൂറി ചെയർമാനായിരുന്ന പ്രശസ്ത മെക്സിക്കൻ സംവിധായകൻ പോൾ ലെ ദ്യുക്കിന്റെ സെക്രട്ടറിയായും പ്രവർത്തിച്ചു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: SCREEN PLAY
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.