കണ്ണൂർ: ചൈൽഡ് വെൽഫെയർ ചെയർമാനെതിരെ പോക്സോ കേസ്. പരാതിക്കാരിയോട് മോശമായി പെരുമാറിയെന്നതിന് കണ്ണൂർ ജില്ല ചെയർമാൻ ഡോ.ഇ.ഡി. ജോസഫിനെതിരെയാണ് കേസെടുത്തത്. പെൺകുട്ടി മജിസ്ട്രേറ്റിന് രഹസ്യമൊഴി നൽകി.
അതേസമയം, സി.ഡബ്ല്യു.സി ചെയർമാൻ ആരോപണം നിഷേധിച്ചു. വനിതാ കൗൺസിലറുടെ സാന്നിദ്ധ്യത്തിൽ കുട്ടിയോട് കേസുമായി ബന്ധപ്പെട്ട് വിഷയമാണ് സംസാരിച്ചതെന്നും ലൈംഗികചുവയോടെ സംസാരിച്ചിട്ടില്ലെന്നും ഇ.ഡി. ജോസഫ് പ്രതികരിച്ചു.