ബെംഗളുരു : ഓൺലൈൻ ചെസ് ഒളിമ്പ്യാഡിൽ സ്വർണം നേടിയ ഇന്ത്യൻ താരത്തിന് സമ്മാനമായ സ്വർണമെഡൽ കൊറിയർ വഴി വീട്ടിലെത്തിയപ്പോൾ കസ്റ്റംസ് ഡ്യൂട്ടി അടയ്ക്കേണ്ടിവന്നത് വിവാദമായി.ഫിഡെ ഈ വർഷമാദളം നടത്തിയ ഒളിമ്പ്യാഡിൽ സ്വർണം നേടിയ കർണാടകക്കാ
നായ ചെസ് താരം ശ്രീനാഥ്: നാരായണനാണ് മെഡൽ കിട്ടാൻ നികുതി നൽകേണ്ടിവന്നത്.
റഷ്യയിൽ നിന്ന് ഡി.എച്ച്.എൽ കമ്പനിയുടെ കൊറിയർ സർവീസിലാണ് മെഡലും സർട്ടിഫിക്കറ്റും ഇന്ത്യയിലേക്ക് വന്നത്. റഷ്യയിൽ നിന്ന് മൂന്ന് ദിവസം കൊണ്ട് ബെംഗളുരുവിലെത്തിയ സമ്മാനം പക്ഷേ കസ്ംസ് തടഞ്ഞുവച്ചു. ഒരാഴ്ചയോളം കഴിഞ്ഞ നികുതി അടച്ചപ്പോഴാണ് വിട്ടുകൊടുത്തത്. സമ്മാനം കൈപ്പറ്റിയശേഷം താരം സോഷ്യൽ മീഡിയയിലൂടെ ഇതുസംബന്ധിച്ച കുറിപ്പിട്ടതോടെയാണ് വിവാദമായത്.
വാർത്ത വൈറലായതോടെ കേന്ദ്ര കായിക മന്ത്രി കിരൺ റിജിജു പ്രശ്നത്തിൽ ഇടപെട്ടു. നികുതിയായി അടച്ചതുക കസ്റ്റംസ് തിരികെ നൽകുമെന്നറിയിച്ചതായി മന്ത്രി ട്വീറ്റ് ചെയ്തു.