തിരുവനന്തപുരം:കൊവിഡാനന്തര ടൂറിസം സാദ്ധ്യതകൾ പരിചയപ്പെടുത്തുന്നതിനായി വോക്കൽ ഫോർ ലോക്കൽ പ്രചാരണത്തിന്റെ ഭാഗമായുള്ള സൈക്കിൾ റൈഡ് നാളെ രാവിലെ 10ന് പൂവാർ ഐലന്റ് റിസോർട്ടിൽ നിന്നാരംഭിക്കും.വണ്ടേഴ്സ് ഒഫ് കേരള ബൈ ചാർളീസ് ഏഞ്ചൽസ് എന്ന പേരിൽ ആരംഭിക്കുന്ന യാത്ര കേരള ട്രാവൽമാർട്ട് പ്രസിഡന്റ് ബേബി മാത്യു സോമതീരം,സൗത്ത് കേരള ഹോട്ടലിയേഴ്സ് ഫോറം പ്രസിഡന്റ് ചാക്കോ പോൾ എന്നിവർ ചേർന്ന് ഫ്ളാഗ് ഒാഫ് ചെയ്യും. പൂവാർ,ചൊവ്വര,കോവളം,ശംഖുംമുഖം,തിരുവനന്തപുരം നഗരം,വർക്കല,പരവൂർ,കൊല്ലം ബീച്ച്,അഷ്ടമുടി, കുമരകം,മാരാരിക്കുളം,തേക്കടി, മൂന്നാർ,ഫോർട്ട് കൊച്ചി, ചേറായി,ആതിരപ്പള്ളി,കാപ്പാട്, നെല്ലിയാമ്പതി,വയനാട് എന്നീ വിനോദസഞ്ചാര കേന്ദ്രങ്ങളിലൂടെ കടന്നുപോകുന്ന സൈക്കിൾ യാത്ര 17ന് വയനാട് ബാണാസുര കോണ്ടോർ ഐലന്റ് റിസോർട്ടിൽ സമാപിക്കും. റൈഡർമാരായ പാർവതി, മീര എന്നിവരുടെ നേതൃത്വത്തിലാണ് യാത്ര.