SignIn
Kerala Kaumudi Online
Thursday, 25 February 2021 5.44 AM IST

ലോക്കൽ തിരഞ്ഞെടുപ്പ് ആയതുകൊണ്ടാണോ ഇന്റർനാഷണൽ നേതാവ് വരാത്തത്?​

sss

തിരുവനന്തപുരം: പ്രചാരണത്തിന്റെ അവസാന ദിവസമെങ്കിലും അദ്ദേഹം സ്വന്തം പാർട്ടിക്കാരുടെ വിജയത്തിനായി രംഗത്തിറങ്ങാൻ എത്തുമോ? കുറച്ചു ദിവസമായി പ്രധാന പ്രതിപക്ഷ പാർട്ടിയിലെ പ്രവർത്തകർ പരസ്‌പരം ചോദിക്കുന്നതാണിത്. ലേറ്റാണേലും ലേറ്റസ്റ്റ് ആയി തന്നെ നേതാവ് എത്തുമെന്ന് ചിലർ. ഒരു കാരണവശാലും എത്തില്ലെന്ന് മറ്റു ചിലർ. തലസ്ഥാന വികസനത്തെപ്പറ്റി പണ്ട് എന്തൊക്കെയോ പറഞ്ഞ ആളാണ്. വോട്ട് നേടാൻ മിടുക്കനാണെന്ന് പലവട്ടം തെളിയിച്ചിട്ടുള്ള നേതാവിനെയാണ് ഇപ്പോൾ കാണാത്തത്. കടിച്ചാൽ പൊട്ടാത്ത ഇംഗ്ലീഷൊക്കെ പറഞ്ഞ് സമൂഹമാദ്ധ്യമങ്ങളിൽ ട്രോളൻ ചർച്ചകൾക്ക് തിരികൊളുത്തുന്ന അദ്ദേഹത്തെ തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണവേദിയിലൊന്നും കണ്ടതേയില്ല. ഒരാഴ്ച മുമ്പുവരെ നേതാക്കളോട് വിശ്വപൗരൻ എത്തുമോ എന്ന് പ്രവർത്തകർ ചോദിച്ചു. 'എത്തും എത്താതിരിക്കില്ല,​ ഇവിടെ നമ്മളൊക്കെ ജയിപ്പിച്ചു വിട്ടതല്ലേ...' എന്നൊക്കെ പറഞ്ഞ‍ു. പക്ഷേ,​ അവേശമാകാൻ അദ്ദേഹം ഇനിയും എത്തിയിട്ടില്ല. ഇതിൽ പാർട്ടി സംസ്ഥാന നേതാക്കളിൽ പലർക്കും അമർഷവുമുണ്ട്. എന്നാൽ തനിക്കെതിരെ 'ആപ്പു'കൾ പണിതവരിൽ ചിലർ നേതൃത്വം നൽകുന്ന തിരഞ്ഞെടുപ്പായതുകൊണ്ടാണ് നേതാവ് വിട്ടു നിൽക്കുന്നതെന്നാണ് പിന്നാമ്പുറ സംസാരം. കഴിഞ്ഞതവണ അദ്ദേഹത്തെ ഒഴിവാക്കി മറ്റൊരു നേതാവിനെ മത്സരിപ്പിക്കാനായി ചിലർ ചരടുവലിച്ചത്രേ. ആ ചരട് വലി തക്ക സമയത്ത് അറിഞ്ഞ് അദ്ദേഹം വലിച്ചുപൊട്ടിക്കുകയും ചെയ്‌തു. എന്തായാലും ഇത്തവണ പാർട്ടി നേതൃത്വം നൽകുന്ന മുന്നണിക്ക് ക്ഷീണം സംഭവിച്ചാൽ നേതാവിനെതിരെ പ്രത്യക്ഷമായി തന്നെ ആക്രമണം ഉണ്ടായേക്കാം. പക്ഷെ,​ അങ്ങനെയൊന്നും സംഭവിക്കില്ലെന്ന കാര്യത്തിൽ അദ്ദേഹം ഭയങ്കര ആത്മവിശ്വാസത്തിലാണ്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.