Kerala Kaumudi Online
Wednesday, 22 May 2019 11.05 AM IST

പ​ല​രും​ ​അ​വ​ഗ​ണി​ച്ചിട്ടുണ്ട്,​ സിനിമ റിലീസ് ചെയ്യുമ്പോൾ പോ​സ്റ്റ​റി​ൽ​ ​എ​ന്റെ​ ​ഫോ​ട്ടോ കൊ​ടു​ക്കി​ല്ല,​​ സമയം ​വരട്ടെ പകരം കൊ​ടു​ക്കാം

actor-baiju

കഴി​ഞ്ഞ​ ​എ​ത്ര​യോ​ ​വ​ർ​ഷ​ങ്ങ​ളാ​യി​ ​മ​ല​യാ​ളി​ ​സ്ഥി​രം​ ​കാ​ണു​ന്ന​ ​മു​ഖ​മാ​ണ് ​ബൈ​ജു​വി​ന്റേ​ത്.​ ​സ​ഹ​ന​ട​നാ​യും​ ​കൊ​മേ​ഡി​യ​നാ​യു​മൊ​ക്കെ​ ​അ​ദ്ദേ​ഹം​ ​ ന​മു​ക്കി​ട​യി​ലു​ണ്ട്.​ ​ഇ​ട​യ്ക്കെ​പ്പെ​ഴോ​ ​ഒ​രു​ ​ഇ​ട​വേ​ള​യും.​ ​എ​ന്നാ​ൽ,​ ​വ്യ​ത്യ​സ്ത​ ​ക​ഥാ​പാ​ത്ര​ങ്ങ​ളു​മാ​യി​ ​വീ​ണ്ടും​ ​മ​ല​യാ​ള​ സി​നി​മ​യി​ൽ​ ​സ​ജീ​വ​മാ​വുക​യാ​ണ് ​അ​ദ്ദേ​ഹം.​ ​ത​ന്റെ​ ​ജീ​വി​ത​ത്തെ​ ​കു​റി​ച്ചും​ ​അ​ഭി​ന​യ​ത്തെ​ ​കു​റി​ച്ചും​ ​മ​ല​യാ​ള​ ​സി​നി​മ​യെ​ ​കു​റി​ച്ചു​മെ​ല്ലാം​ ​ബൈ​ജു​ ​സം​സാ​രി​ക്കു​ന്നു.
'​'​ ​ഞാ​ൻ​ ​സി​നി​മ​യി​ൽ​ ​വ​ന്നി​ട്ട് 36​ ​വ​ർ​ഷ​മാ​യി.​ ​ഇ​പ്പോ​ഴാ​ണ് ​കാ​മ്പു​ള്ള​ ​മി​ക​ച്ച​ ​വേ​ഷ​ങ്ങ​ൾ​ ​എ​ന്നെ​ത്തേ​ടി​ ​വ​രു​ന്ന​ത്.​ ​മു​മ്പൊ​ക്കെ​ ​ചെ​യ്ത​തെ​ല്ലാം​ ​ഒ​രേ​ ​ടൈ​പ്പ് ​വേ​ഷ​ങ്ങ​ളാ​യി​രു​ന്നു.​ ​എ​ന്നി​ലെ​ ​ന​ട​നെ​ ​തി​രി​ച്ച​റി​യാ​ൻ​ ​ക​ഴി​യു​ന്ന​ ​ത​ര​ത്തി​ലു​ള്ള​ ​ക​ഥാ​പാ​ത്ര​ങ്ങ​ൾ​ ​കി​ട്ടു​ന്ന​തി​ൽ​ ​സ​ന്തോ​ഷ​മു​ണ്ട്.​ ""

ഇ​ട​വേ​ള​യ്ക്ക് ​ശേ​ഷം
അ​വ​സ​ര​ങ്ങ​ൾ​ ​കു​റ​ഞ്ഞു​ ​വ​ന്ന​പ്പോ​ഴാ​ണ് ​പു​ത്ത​ൻ​ ​പ​ണ​ത്തി​നു​ ​വേ​ണ്ടി​ ​സം​വി​ധാ​യ​ക​ൻ​ ​ര​ഞ്ജി​ത് ​വി​ളി​ക്കു​ന്ന​ത്.​ ​അ​രു​ൺ​ ​കു​മാ​ർ​ ​അ​ര​വി​ന്ദ് ​സം​വി​ധാ​നം​ ​ചെ​യ്ത് ​ഈ​ ​അ​ടു​ത്ത​ ​കാ​ല​ത്തി​ൽ​ ​ഞാ​ൻ​ ​ന​ല്ലൊ​രു​ ​ക​ഥാ​പാ​ത്ര​ത്തെ​ ​അ​വ​ത​രി​പ്പി​ച്ചി​രു​ന്നു.​ ​അ​തി​ലെ​ ​പ്ര​ക​ട​നം​ ​ക​ണ്ടി​ട്ടാ​ണ് ​പു​ത്ത​ൻ​ ​പ​ണ​ത്തി​ലെ​ ​ന്യൂ​ട്ര​ൽ​ ​കു​ഞ്ഞ​പ്പ​നെ​ ​അ​വ​ത​രി​പ്പി​ക്കാ​ൻ​ ​ര​ഞ്ജി​ത്ത് ​എ​ന്നെ​ ​വി​ളി​ക്കു​ന്ന​ത്.​ ​അ​വി​ടെ​ ​നി​ന്നാ​ണ് ​മി​ക​ച്ച​ ​ക​ഥാ​പാ​ത്ര​ങ്ങ​ളു​ടെ​ ​തു​ട​ക്ക​മെ​ന്ന് ​പ​റ​യാം.​ ​സ​ഖാ​വി​ൽ​ ​ഗം​ഭീ​ര​ ​ഗെ​റ്റ​പ്പാ​യി​രു​ന്നു.​ ​മി​ക​ച്ച​ ​വേ​ഷ​മാ​ണെ​ന്ന​ ​അ​ഭി​പ്രാ​യം​ ​എ​നി​ക്കി​ല്ല.​ ​ഒ​രു​പാ​ട് ​സാ​ദ്ധ്യ​ത​ക​ളു​ള്ള​ ​ക​ഥാ​പാ​ത്ര​മാ​യി​രു​ന്നു​ ​ഗ​രു​ഡ​ ​ക​ങ്കാ​ണി.​ ​പ​ക്ഷേ​ ​വേ​ണ്ട​ ​രീ​തി​യി​ൽ​ ​ആ​ ​ക​ഥാ​പാ​ത്ര​ത്തെ​ ​സി​നി​മ​യി​ൽ​ ​ഉ​പ​യോ​ഗി​ച്ചി​ല്ല.​ ​പ​ല​ർ​ക്കും​ ​ആ​ ​ക​ഥാ​പാ​ത്രം​ ​ക​ണ്ടി​ട്ട് ​ഞാ​നാ​ണെ​ന്ന് ​ മ​ന​സി​ലാ​യി​ല്ല.​ ​ഒ​രു​പാ​ടു​പേ​ർ​ ​ന​ല്ല​ ​അ​ഭി​പ്രാ​യം​ ​പ​റ​ഞ്ഞു.​ഡ​ബ്ബിം​ഗ് ​ പോ​ലും​ ​ അ​ന്നു​വ​രെ​ ​ ചെ​യ്ത​തി​ൽ​ ​നി​ന്നും​ ​ വ്യ​ത്യ​സ്ത​മാ​യി​രു​ന്നു.​ ​മ​ല​യാ​ള​വും​ ​ത​മി​ഴും​ ​ഇ​ട​ക​ല​ർ​ന്ന​ ​ഭാ​ഷ​ ​ഡ​ബ്ബ് ​ ചെ​യ്യാ​ൻ​ ​അ​ല്പം​ ​ബു​ദ്ധി​മു​ട്ടി.​ ​ത​ല​ ​മൊ​ട്ട​യ​ടി​ക്കാ​നൊ​ക്കെ​ ​ആ​ദ്യം​ ​എ​നി​ക്ക് ​താ​ത്പ​ര്യ​മു​ണ്ടാ​യി​രു​ന്നി​ല്ല.​ ​മ​റ്റ് ​ഗെ​റ്റ​പ്പു​ക​ളി​ൽ​ ​വ​രു​ന്ന​ ​വേ​ഷ​ങ്ങ​ൾ​ ​ചി​ല​പ്പോ​ൾ​ ​ന​ഷ്ട​മാ​യേ​ക്കാം.​ ​പി​ന്നെ​ ​എ​ന്നെ​ത്തേ​ടി​വ​ന്ന​ ​ഒ​രു​ ​ന​ല്ല​ ​ക​ഥാ​പാ​ത്രം​ ​ന​ഷ്ട​പ്പെ​ടു​ത്തേ​ണ്ടെ​ന്ന് ​വി​ചാ​രി​ച്ച​തു​കൊ​ണ്ടാ​ണ് ​ആ​ ​ക​ഥാ​പാ​ത്രം​ ​സ്വീ​ക​രി​ച്ച​ത്.

സി​നി​മാ​ വ​ഴി
എ​ന്റെ​ ​പ​ന്ത്ര​ണ്ടാ​മ​ത്തെ​ ​വ​യ​സി​ൽ​ ​ബാ​ല​ച​ന്ദ്ര​മേ​നോ​ൻ​ ​സം​വി​ധാ​നം​ ​ചെ​യ്ത​ ​മ​ണി​യ​ൻ​പി​ള്ള​ ​അ​ഥ​വാ​ ​മ​ണി​യ​ൻ​പി​ള്ള​ ​എ​ന്ന​ ​ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് ​സി​നി​മ​യി​ലേ​ക്ക് ​വ​രു​ന്ന​ത്.​ ​തി​രു​വ​ന​ന്ത​പു​രം​ ​വി​ദ്യാ​ധി​രാ​ജ​ ​സ്‌​കൂ​ളി​ലാ​ണ് ​ഞാ​ൻ​ ​പ​ഠി​ച്ച​ത്.​ ​സ്‌​കൂ​ളി​ൽ​ ​പ​ഠി​ക്കു​മ്പോ​ൾ​ ​ഒ​ന്നോ​ ​ര​ണ്ടോ​ ​നാ​ട​ക​ത്തി​ൽ​ ​അ​ഭി​ന​യി​ച്ച​ ​ഓ​ർ​മ്മ​യാ​ണ് ​അ​ഭി​ന​യ​ത്തെ​ക്കു​റി​ച്ചു​ ​ആ​കെ​യു​ള്ള​ത്.​ ​അ​ഭി​ന​യ​ത്തി​ന്റെ​യോ​ ​സി​നി​മ​യു​ടെ​യോ​ ​ഗൗ​ര​വം​ ​അ​റി​ഞ്ഞു​ ​വ​രു​ന്ന​തി​നു​ ​മു​ൻ​പേ​ ​ഞാ​ൻ​ ​സി​നി​മ​യി​ൽ​ ​സ​ജീ​വ​മാ​യി.​ ​സം​വി​ധാ​യ​ക​ൻ​ ​പ​റ​യു​ന്ന​തു​ പോ​ലെ​ ​ചെ​യ്യു​മെ​ന്ന​ല്ലാ​തെ​ ​പ്ര​ത്യേ​കി​ച്ചൊ​ന്നും​ ​അ​പ്പോ​ൾ​ ​ചി​ന്തി​ച്ചി​രു​ന്നി​ല്ല.​ ​അ​ന്ന് ​തൊ​ട്ടേ​ ​വ​ള​രെ​ ​വേ​ഗ​ത്തി​ലാ​ണ് ​ഡ​യ​ലോ​ഗ് ​പ​റ​യു​ന്ന​ത്.​ ​തി​രു​വ​ന​ന്ത​പു​രം​ ​എം.​ജി​ ​കോ​ളേ​ജി​ലാ​ണ് ​പ്രീ​ഡി​ഗ്രി​ക്ക് ​പ​ഠി​ച്ച​ത്.​ ​സി​നി​മ​യി​ൽ​ ​തി​ര​ക്കേ​റി​യ​ ​സ​മ​യ​മാ​യ​തു​കൊ​ണ്ടു​ ​ത​ന്നെ​ ​ഡി​ഗ്രി​ ​പൂ​ർ​ത്തി​യാ​ക്കാ​ൻ​ ​ക​ഴി​ഞ്ഞി​ല്ല.​ ​മൂ​ന്നു​ ​നേ​രം​ ​സു​ഭി​ക്ഷ​മാ​യി​ ​ആ​ഹാ​രം​ ​ക​ഴി​ക്കാ​നു​ള്ള​ ​വ​ക​ ​വീ​ട്ടി​ലും​ ​ഉ​ണ്ടാ​യി​രു​ന്നു.​ ​തൊ​ഴി​ൽ​ ​നേ​ടു​ന്ന​തി​ന് ​വേ​ണ്ടി​യാ​ണ​ല്ലോ​ ​സാ​ധാ​ര​ണ​ ​എ​ല്ലാ​വ​രും​ ​പ​ഠി​ക്കു​ന്ന​ത്.​ ​സി​നി​മ​യി​ൽ​ ​നി​ന്ന് ​അ​ത്യാ​വ​ശ്യം​ ​വ​രു​മാ​ന​മൊ​ക്കെ​ ​ല​ഭി​ച്ചു​ ​തു​ട​ങ്ങി​യ​പ്പോ​ൾ​ ​പി​ന്നെ​ ​പ​ഠി​ക്കേ​ണ്ടെ​ന്നു​ ​ഞാ​നും​ ​ക​രു​തി.​ ​കൂ​ടു​ത​ൽ​ ​പ​ഠി​ച്ചെ​ന്തി​നാ​ ​വെ​റു​തേ​ ​ത​ല​പു​ക​യ്ക്കു​ന്ന​ത്.

സ​മ​യ​മാ​ണ് ​പ്ര​ധാ​നം
പ​രി​ച​യ​സ​മ്പ​ത്തും​ ​ക​ഴി​വും​ ​ഉ​ണ്ടെ​ന്നു​ ​പ​റ​ഞ്ഞി​ട്ട് ​സി​നി​മ​യി​ൽ​ ​പ്ര​ത്യേ​കി​ച്ച് ​വ​ലി​യ​ ​ഗു​ണ​മൊ​ന്നു​മി​ല്ല.​ ​ന​മ്മു​ടെ​ ​സ​മ​യം​ ​തെ​ളി​ഞ്ഞാ​ൽ​ ​മാ​ത്ര​മേ​ ​സി​നി​മ​യി​ൽ​ ​ന​ല്ല​ ​വേ​ഷ​ങ്ങ​ൾ​ ​ല​ഭി​ക്കു​ക​യു​ള്ളൂ.​ ​അ​ല്ലാ​തെ​ ​ഒ​രാ​ൾ​ക്കും​ ​ആ​രെ​യും​ ​സി​നി​മ​യി​ൽ​ ​സ​ഹാ​യി​ക്കാ​നൊ​ന്നും​ ​ക​ഴി​യി​ല്ല.​ ​എ​നി​ക്ക് ​അ​വ​സ​ര​ങ്ങ​ൾ​ ​കു​റ​ഞ്ഞു​പോ​യ​തി​നു​ ​ആ​രെ​യും​ ​കു​റ്റം​പ​റ​യു​ന്നി​ല്ല.​ ​സി​നി​മാ​ ​ജീ​വി​ത​ത്തി​ൽ​ ​എ​നി​ക്ക് ​ആ​രോ​ടും​ ​പ​രാ​തി​യും​ ​പ​രി​ഭ​വ​വു​മി​ല്ല.​ ​അ​വ​ന​വ​ന്റെ​ ​ത​ല​യി​ൽ​ ​വ​ര​ച്ചി​ട്ടു​ണ്ടെ​ങ്കി​ൽ​ ​അ​ത് ​ത​ട്ടും​പു​റ​ത്തി​രു​ന്നാ​ലും​ ​ മു​ന്നി​ലേ​ക്ക് ​ വ​രു​മെ​ന്ന​ ​വി​ശ്വാ​സ​ക്കാ​ര​നാ​ണ് ​ഞാ​ൻ.

മി​ക​വു​റ്റ​ ​പു​തു​ത​ല​മുറ
പു​തു​ ​ത​ല​മു​റ​യി​ലു​ള്ള​ ​എ​ല്ലാ​വ​രും​ ​ഒ​ന്നി​നൊ​ന്നു​ ​മി​ക​ച്ചു​ ​നി​ൽ​ക്കു​ന്ന​വ​രാ​ണ്.​ ​ആ​ഷി​ക് ​അ​ബു,​ ​അ​മ​ൽ​ ​നീ​ര​ദ്,​ ​സ​മീ​ർ​താ​ഹി​ർ,​ ​എ​ബ്രി​ഡ് ​ഷൈ​ൻ​ ,​ ​അ​ൽ​ഫോ​ൺ​സ് ​പു​ത്ര​ൻ​ ​തു​ട​ങ്ങി​യ​ ​സം​വി​ധാ​യ​ക​രു​ടെ​ ​ചി​ത്ര​ങ്ങ​ളെ​ല്ലാം​ ​ഇ​ഷ്ട​മാ​ണ്.​ ​ഇ​യ്യോ​ബി​ന്റെ​ ​പു​സ്ത​കം​ ​ക​ണ്ടി​ട്ട് ​ഞാ​ൻ​ ​അ​മ​ൽ​ ​നീ​ര​ദി​നെ​ ​വി​ളി​ച്ച് ​എ​ന്റെ​ ​അ​ഭി​ന​ന്ദ​നം​ ​അ​റി​യി​ച്ചു.​ ​ആ​ ​ചി​ത്രം​ ​ക​ണ്ടാ​ൽ​ ​അ​തൊ​രു​ ​മ​ല​യാ​ളം​ ​സി​നി​മ​യാ​ണെ​ന്നേ​ ​തോ​ന്നി​ല്ല.​ ​അ​ത്ര​യ്ക്ക് ​മ​നോ​ഹ​ര​മാ​യ​ ​ദൃ​ശ്യ​വി​രു​ന്നാ​യി​രു​ന്നു​ ​ചി​ത്രം.

സി​നി​മ​യി​ൽ​ ​എ​നി​ക്ക് ​വ​ലി​യ​ ​സൗ​ഹൃ​ദ​ങ്ങ​ളൊ​ന്നു​മി​ല്ല.​ ​മാ​ർ​ക്ക​റ്റ് ​ഉ​ണ്ടെ​ങ്കി​ൽ​ ​മാ​ത്ര​മേ​ ​സി​നി​മ​യി​ൽ​ ​സൗ​ഹൃ​ദ​ങ്ങ​ൾ​ക്ക് ​സ്ഥാ​ന​മു​ള്ളൂ.​ ​രാ​ഷ്ട്രീ​യ​ത്തി​ലൊ​ക്കെ​ ​പി​ന്നെ​യും​ ​സൗ​ഹൃ​ദ​ത്തി​ന് ​സ്ഥാ​ന​മു​ണ്ടെ​ന്ന് ​പ​റ​യാം.​ ​സി​നി​മ​യി​ൽ​ ​ഒ​രു​ ​ന​ട​ന്റെ​ ​നി​ല​വി​ലെ​ ​അ​വ​സ്ഥ​ ​നോ​ക്കി​യി​ട്ടാ​ണ് ​സൗ​ഹൃ​ദ​ങ്ങ​ൾ​ ​ഉ​ണ്ടാ​കു​ന്ന​ത്.​ ​ഒ​രു​ ​ക​ല്യാ​ണ​ത്തി​ന് ​പോ​കു​മ്പോ​ൾ​ ​പോ​ലും​ ​ന​ട​ന്റെ​യോ​ ​ന​ടി​യു​ടെ​യോ​ ​മാ​ർ​ക്ക​റ്റ് ​പ​രി​ഗ​ണി​ക്കും.​എ​നി​ക്ക് ​ആ​കെ​യു​ള്ള​ ​ആ​ത്മാ​ർ​ത്ഥ​ ​സു​ഹൃ​ത്ത് ​കു​ട്ടേ​ട്ട​നാ​ണ് ​(​ ​വി​ജ​യ​ ​രാ​ഘ​വ​ൻ​).​എ​ന്ത് ​പ്ര​ശ്‌​നം​ ​വ​ന്നാ​ലും​ ​അ​പ്പോ​ൾ​ ​ത​ന്നെ​ ​കു​ട്ടേ​ട്ട​നെ​ ​വി​ളി​ച്ചു​ ​കാ​ര്യം​ ​പ​റ​യും.​കൃ​ത്യ​മാ​യ​ ​പ​രി​ഹാ​രം​ ​അ​ദ്ദേ​ഹം​ ​ന​മു​ക്ക് ​പ​റ​ഞ്ഞു​ ​ത​രും.

നാ​യ​ക​നാ​കാ​തെ​യും​ ​തി​ള​ങ്ങാം
'മാ​ട്ടു​പ്പെ​ട്ടി​ ​മ​ച്ചാ​ൻ"​ ​എ​ന്ന​ ​ചി​ത്രം​ ​ഇ​റ​ങ്ങി​യ​പ്പോ​ൾ​ ​എ​ല്ലാ​വ​രും​ ​ക​രു​തി​ ​ഞാ​ൻ​ ​നാ​യ​ക​നാ​യി​ ​തി​ള​ങ്ങു​മെ​ന്ന്.​ ​പ​ക്ഷേ​ ​എ​ന്നെ​ത്തേ​ടി​ ​നാ​യ​ക​ ​ക​ഥാ​പാ​ത്ര​ങ്ങ​ളൊ​ന്നും​ ​വ​ന്നി​ല്ല.​ ​ഞാ​ൻ​ ​വി​ധി​യി​ൽ​ ​വി​ശ്വ​സി​ക്കു​ന്ന​ ​ആ​ളാ​ണ്.​ ​എ​നി​ക്ക​തി​നു​ള്ള​ ​യോ​ഗ​മി​ല്ലെ​ന്ന് ​ക​രു​തു​ന്നു.​ ​എ​ല്ലാം​ ​ചി​ല​ ​നി​മി​ത്ത​ങ്ങ​ളാ​ണ്.​ ​ 'ക​ല്യാ​ണ​ ​ഉ​ണ്ണി​ക​ൾ​" ​എ​ന്ന​ ​ചി​ത്ര​മാ​ണ് ​ഞാ​ൻ​ ​നാ​യ​ക​ ​തു​ല്യ​വേ​ഷം​ ​ചെ​യ്ത​ ​ഒ​രേ​ ​ഒ​രു​ ​ചി​ത്രം.​ ​ജ​ഗ​തി​ച്ചേ​ട്ട​നാ​ണ് ​ചി​ത്രം​ ​സം​വി​ധാ​നം​ ​ചെ​യ്ത​ത്.​ 1990​ ​ൽ​ ​ചി​ത്രീ​ക​രി​ച്ച​ ​സി​നി​മ​ ​ഇ​റ​ങ്ങി​യ​ത് 1997​ ​ലാ​ണ്.​ ​വൈ​കി​ ​റി​ലീ​സാ​യ​തു​കൊ​ണ്ടു​ ​ത​ന്നെ​ ​ചി​ത്രം​ ​പ്രേ​ക്ഷ​ക​ ​ശ്ര​ദ്ധ​ ​നേ​ടാ​തെ​ ​പോ​യി.​ ​നാ​യ​ക​നാ​കാ​ൻ​ ​ക​ഴി​യാ​ത്ത​തു​കൊ​ണ്ട് ​എ​നി​ക്ക് ​അ​ല്പം​ ​പോ​ലും​ ​വി​ഷ​മ​മി​ല്ല.​ ​നാ​യ​ക​നാ​കു​ന്ന​തി​ലു​പ​രി​ ​എ​ല്ലാ​ ​സി​നി​മ​ക​ളി​ലും​ ​അ​ഭി​ന​യി​ച്ച് ​ഇ​തു​പോ​ലെ​ ​എ​പ്പോ​ഴും​ ​ലൈം​ ​ലൈ​റ്റി​ൽ​ ​നി​ൽ​ക്കാ​നാ​ണ് ​എ​ന്റെ​ ​ആ​ഗ്ര​ഹം.​ ​ഞാ​ൻ​ ​അ​ഭി​ന​യി​ച്ച​ ​പ​ത്തി​ൽ​ ​കൂ​ടു​ത​ൽ​ ​സി​നി​മ​ക​ൾ​ ​ആ​ണ് ​റി​ലീ​സാ​കാ​ൻ​ ​ഉ​ള്ള​ത്.

അ​വ​ഗ​ണ​ന​യി​ൽ​ ​ വി​ഷ​മി​ക്കി​ല്ല
സി​നി​മ​യി​ൽ​ ​എ​ന്നെ​ ​ആ​രും​ ​വേ​ദ​നി​പ്പി​ച്ച​താ​യി​ ​ഓ​ർ​ക്കു​ന്നി​ല്ല.​ ​പ​ല​ ​സ്ഥ​ല​ങ്ങ​ളി​ലും​ ​ഞാ​ൻ​ ​ക​ടു​ത്ത​ ​അ​വ​ഗ​ണ​ന​യ്ക്ക് ​പാ​ത്ര​മാ​യി​ട്ടു​ണ്ട്.​ ​ഒ​ളി​ഞ്ഞു​ ​നി​ന്നാ​ണ് ​ന​മ്മ​ളെ​ ​പ​ല​രും​ ​അ​വ​ഗ​ണി​ച്ചി​ട്ടു​ള്ള​ത്.​ ​ഒ​രു​ ​സി​നി​മ​ ​റി​ലീ​സാ​കു​മ്പോ​ൾ​ ​അ​തി​ന്റെ​ ​പോ​സ്റ്റ​റി​ൽ​ ​എ​ന്റെ​ ​ഫോ​ട്ടോ​ ​മാ​ത്രം​ ​കൊ​ടു​ക്കി​ല്ല.​ ​പ്ര​ധാ​ന​പ്പെ​ട്ട​ ​വേ​ഷം​ ​ചെ​യ്ത​ ​ചി​ത്ര​ങ്ങ​ളി​ൽ​പ്പോ​ലും.​ ​പേ​രെ​ഴു​തി​ ​കാ​ണി​ക്കു​മ്പോ​ൾ​ ​ഏ​റ്റ​വും​ ​പ്രാ​ധാ​ന്യം​ ​കു​റ​ഞ്ഞ​ ​ആ​ർ​ട്ടി​സ്റ്റു​ക​ളു​ടെ​ ​കൂ​ട്ട​ത്തി​ലാ​യി​രി​ക്കും​ ​എ​ന്റെ​ ​പേ​ര്.​ ​ആ​രെ​ല്ലാ​മാ​ണ് ​ഇ​തൊ​ക്കെ​ ​ചെ​യ്യു​ന്ന​തെ​ന്ന് ​എ​നി​ക്ക് ​അ​റി​യാം.​ ​വ​ള​രെ​ ​പു​ച്ഛ​ത്തോ​ടെ​യാ​ണ് ​ഞാ​ൻ​ ​ഇ​പ്പോ​ൾ​ ​അ​തി​നെ​യെ​ല്ലാം​ ​കാ​ണു​ന്ന​ത്.​ ​സ​മ​യം​ ​വ​രു​മ്പോ​ൾ​ ​അ​തി​നു​ ​പ​ക​രം​ ​കൊ​ടു​ക്കാ​ൻ​ ​എ​നി​ക്ക​റി​യാം.​ ​ആ​രെ​യും​ ​വേ​ദ​നി​പ്പി​ക്കാ​തെ​ ​നേ​രെ​ ​വാ​ ​നേ​രെ​ ​പോ​ ​എ​ന്ന​ ​നി​ല​പാ​ടാ​ണ് ​എ​നി​ക്കു​ള്ള​ത്.​ ​ആ​രെ​യും​ ​ഇ​ന്ന് ​വ​രെ​ ​സി​നി​മ​യി​ൽ​ ​അ​റി​ഞ്ഞു​കൊ​ണ്ട് ​വേ​ദ​നി​പ്പി​ച്ചി​ട്ടി​ല്ല.

അ​ത്യാ​ഗ്ര​ഹ​ങ്ങ​ളൊ​ന്നു​മി​ല്ല
ജ​ന​ങ്ങ​ൾ​ക്കെ​ല്ലാം​ ​എ​ന്നെ​ ​വ​ലി​യ​ ​ഇ​ഷ്ട​മാ​ണെ​ന്നാ​ണ് ​വി​ശ്വാ​സം.​ ​എ​വി​ടെ​വ​ച്ചു​ ​ക​ണ്ടാ​ലും​ ​ഓ​ടി​ ​അ​ടു​ത്ത് ​വ​ന്ന് ​സു​ഖ​ ​വി​വ​ര​ങ്ങ​ൾ​ ​തി​ര​ക്കാ​റു​ണ്ട്.​ ​ജീ​വി​തം​ ​ഇ​ങ്ങ​നെ​യൊ​ക്കെ​ ​അ​ങ്ങ് ​പോ​യാ​ൽ​ ​മ​തി​യെ​ന്ന​ ​ആ​ഗ്ര​ഹ​ക്കാ​ര​നാ​ണ്.​ ​ഉ​ച്ച​വ​രെ​ ​കി​ട​ന്നു​ ​ഉ​റ​ങ്ങു​ന്ന​താ​ണ് ​പ്ര​ധാ​ന​ ​പ​രി​പാ​ടി.​ ​വൈ​കു​ന്നേ​ര​മാ​കു​മ്പോ​ൾ​ ​ഷ​ട്ടി​ൽ​ ​ക​ളി​ക്കാ​ൻ​ ​പോ​കും.​ ​ക​ളി​ ​ക​ഴി​ഞ്ഞാ​ൽ​ ​ഉ​ട​ൻ​ ​ട്രി​വാ​ൻ​ഡ്രം​ ​ക്ല​ബി​ൽ​ ​പോ​യി​ ​സ​മ​യം​ ​ചെ​ല​വി​ടും.​ ​പ​ണം​ ​ഉ​ണ്ടാ​ക്ക​ണ​മെ​ന്നോ​ ​സാ​മ്രാ​ജ്യ​ങ്ങ​ൾ​ ​വെ​ട്ടി​പ്പി​ടി​ക്ക​ണ​മെ​ന്നോ​ ​ആ​ഗ്ര​ഹ​മി​ല്ല.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: ACTOR BAIJU, INTERVIEW, FILM, MOVIE CHARACTER
KERALA KAUMUDI EPAPER
TRENDING IN CINEMA
VIDEOS
PHOTO GALLERY