SignIn
Kerala Kaumudi Online
Sunday, 24 October 2021 5.42 AM IST

സംവിധായകൻ കണ്ണൻ താമരക്കുളം വിവാഹിതനായി

kannan-thamarakkulam

സംവിധായകൻ കണ്ണൻ താമരക്കുളം വിവാഹിതനായി. വിഷ്‌ണുപ്രഭയാണ് വധു. പത്തനംതിട്ട തിരുവല്ല സ്വദേശിയാണ് വിഷ്ണുപ്രഭ. മാവേലിക്കരയിൽ ചെട്ടിക്കുളങ്ങര ക്ഷേത്രത്തിന് സമീപമുള്ള അനുഗ്രഹ ഓഡിറ്റോറിയത്തിൽ വച്ചായിരുന്നു വിവാഹം. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്.

ജയറാമിനെ നായകനാക്കി തിങ്കൾ മുതൽ വെള്ളിവരെ, ആടുപുലിയാട്ടം, അച്ചായൻസ്, പട്ടാഭിരാമൻ തുടങ്ങിയ ചിത്രങ്ങൾ ഒരുക്കിയ സംവിധായകനാണ് കണ്ണൻ താമരക്കുളം. മലയാളത്തിന് പുറമേ തമിഴിൽ സുരയാടൽ എന്ന ചിത്രവും അദ്ദേഹം സംവിധാനം ചെയ്‌തിട്ടുണ്ട്. അമ്മത്തൊട്ടിൽ, അക്കരെ ഇക്കരെ, സ്വാമി അയ്യപ്പൻ തുടങ്ങിയ ടെലിവിഷൻ സീരിയലുകൾക്കുപിന്നിലും കണ്ണൻ താമരക്കുളം പ്രവർത്തിച്ചിട്ടുണ്ട്. മരട് 57നുശേഷം അദ്ദേഹം ഒരുക്കുന്ന ത്രില്ലർചിത്രം ഉടുമ്പിന്റെ നിർമ്മാണം പുരോഗമിക്കുകയാണ്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: KANNAN THAMARAKKULAM MARRIAGE
KERALA KAUMUDI EPAPER
TRENDING IN CINEMA
VIDEOS
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.