SignIn
Kerala Kaumudi Online
Monday, 24 June 2019 2.14 PM IST

ആത്മീയ ഇരുൾ

guruprakasham-

ജീവി​ത​ത്തിൽ ആവ​ശ്യ​ങ്ങൾ കുറ​ഞ്ഞു​വ​രുന്ന മനു​ഷ്യർ കുറ​യു​കയും ആവ​ശ്യ​ങ്ങൾ കൂടി​വ​രുന്ന മനു​ഷ്യർ കൂടു​കയും ചെയ്യുന്ന ഒരു കാല​മാ​ണി​ത്. പെരു​കി​വ​രുന്ന ആവ​ശ്യ​ങ്ങളെ ഒരു പു​ന​ര​വ​ലോ​കനം നടത്തി അവശ്യം വേണ്ട​വയെ നില​നിറുത്തു​വാനും അതിനു പുറ​മേ​യു​ള്ള​വയെ നിരാ​ക​രി​ക്കു​വാ​നു​മുള്ള വിവേകം അധി​ക​മാരും പുലർത്താ​റി​ല്ല. ഈ വിവേ​ക​മി​ല്ലാ​യ്മ​യാണു പല​പ്പോഴും മനു​ഷ്യരെ അക്ഷ​മരും അശാ​ന്ത​ചി​ത്ത​രു​മാ​ക്കി​ത്തീർക്കു​ന്ന​ത്. കാരണം ഓരോ​രു​ത്തരും വ്യക്തി​പ​ര​മായി അവ​ര​വ​രുടെ ആവ​ശ്യ​ങ്ങൾക്കാണ് പ്രാധാന്യം നല്കു​ന്ന​ത്. അതിന്റെ നിർവ​ഹ​ണ​ത്തി​നാ​യുള്ള പരി​ശ്ര​മ​ത്തി​നി​ട​യിൽ മറ്റാ​രു​ടെ​യെ​ങ്കിലും ന്യായ​മായ ആവ​ശ്യ​ങ്ങൾ തന്മൂലം ഹനി​ക്ക​പ്പെ​ടു​ന്നുണ്ടോ എന്നു അയാൾ ശ്രദ്ധി​ക്കു​ന്നു​ണ്ടാ​വി​ല്ല. ഒരു പക്ഷേ ഈയൊരു അശ്ര​ദ്ധ​കൊണ്ട് മറ്റൊ​രാൾക്കു​ണ്ടാ​വുന്ന പ്രയാ​സ​ങ്ങൾ പിന്നീട് അയാൾ എത്ര പ്രയ​ത്‌നി​ച്ചാലും പരി​ഹ​രി​ക്ക​പ്പെ​ടാ​വു​ന്ന​താ​യി​ത്തീ​രു​ക​യുമി​ല്ല. അതിന് ഒരു​ദാ​ഹ​ര​ണം പറ​യാം.


ഒരാൾ പുതി​യ​തായി വലി​യൊരു ഭവനം നിർമ്മി​ക്കാനുള്ള പണി​കൾ തുട​ങ്ങി. അതിന്റെ ആവ​ശ്യ​ത്തി​ലേ​ക്കായി വലിയ അള​വിൽ പാറയും മണലും ഇഷ്ടി​ക​യു​മെല്ലാം വരു​ത്തി. സ്വന്തം പറ​മ്പി​ൽ വേണ്ടത്ര ഇട​മി​ല്ലാ​തി​രു​ന്ന​തി​നാൽ റോഡി​ലേ​ക്കു​കൂടി ഈ സാമ​ഗ്രി​കൾ ഇറ​ക്കി​വ​യ്പ്പി​ച്ചു. അപ്പോ​ഴാണ് ഒരു ആംബു​ലൻസ് അതു​വഴി വന്ന​ത്. അപ​ക​ട​ത്തിൽപ്പെട്ട് മൃത​പ്രാ​ണനായ ഒരാളെ ആശു​പ​ത്രി​യി​ലേക്കു കൊണ്ടു​പോ​വു​ക​യാ​യി​രുന്നു ആംബു​ലൻസ്. പാറയും മണ​ലു​മെല്ലാം റോഡിൽ കൂടി​ക്കി​ട​ന്നി​രു​ന്ന​തി​നാൽ വീതി​കു​റഞ്ഞ ആ റോഡിൽക്കൂടി പോകു​ന്ന​തിനോ മറ്റൊരു വഴി​യിൽക്കൂടി പോകു​ന്ന​തിനു വാഹനം തിരി​ച്ചെ​ടു​ക്കു​ന്ന​തിനോ കഴി​യാതെ ആംബു​ലൻസിന്റെ ഡ്രൈവർ വല്ലാതെ വിഷ​മിച്ചു. ഒടു​വിൽ മണി​ക്കൂ​റു​കൾക്കു​ശേഷം ആശു​പ​ത്രി​യി​ലെ​ത്തി​ച്ചപ്പോഴേക്കും അപ​ക​ട​ത്തിൽപ്പെ​ട്ടി​രു​ന്ന​യാൾ രക്തം വാർന്നു മര​ണ​പ്പെ​ടാനിട​യാ​യി.


ഇതൊരു പുതിയ സംഭ​വ​മ​ല്ല. ഇത്തരത്തിലുള്ള പല പല സംഭ​വ​ങ്ങൾ നമുക്കു പരി​ചി​ത​മാ​ണ്. ഇവിടെ സംഭവിച്ച ആ മര​ണ​ത്തിന്റെ പ്രധാന ഉത്ത​ര​വാ​ദി​യെന്നു പറ​യാ​വു​ന്നത് ആ റോഡിലെ ഗതാ​ഗ​തം തട​സ​പ്പെ​ടുത്തും​ വിധം നിർമ്മാ​ണ​സാ​മ​ഗ്രി​കൾ ഇറ​ക്കി​വ​യ്പ്പിച്ച മനു​ഷ്യൻ തന്നെ​യാ​ണ്. സ്വന്തം ആവശ്യം നിറ​വേ​റ്റു​ന്ന​തിൽ കാണിച്ച ധൃതിയും അതു​മൂലം മറ്റു​ള്ള​വ​രുടെ ഗതാ​ഗ​ത​സൗ​കര്യം മുട​ങ്ങി​പ്പോ​കു​മെന്ന കാര്യം അവ​ഗ​ണി​ച്ച​തു​മാ​ണ് ഒരു​വന്റെ ജീവൻ പൊലി​യാൻ കാര​ണ​മാ​യി​ത്തീർന്ന​ത്. മര​ണ​പ്പെ​ട്ടു​പോയ ആ സാധു​മ​നു​ഷ്യന്റെ ജീവൻ അയാൾക്കു തിരി​കെ​ക്കൊ​ടു​ക്കു​വാൻ കഴി​യുമോ?


അതി​നാൽ നമ്മുടെ ആവ​ശ്യ​ങ്ങൾ എത്ര ചെറു​താ​യി​രു​ന്നാലും വലു​താ​യി​രു​ന്നാലും അതിന്റെ നിർവഹ​ണ​ത്തി​നി​റ​ങ്ങു​മ്പോൾ അതു​കൊണ്ട് മറ്റാ​രു​ടെ​യെ​ങ്കിലും ന്യായ​മായ ആവ​ശ്യം നിഷേ​ധി​ക്ക​പ്പെ​ടാൻ ഇട​യാ​യി​ക്കൂ​ടാ. അഥവാ അങ്ങനെ ഇട​യാ​യാൽ അത് സ്വന്തം ആത്മാ​വിനെ തന്നെ സ്വയം നിന്ദി​ക്കു​ന്ന​താ​യി​ത്തീ​രും. ഈ ആത്മ​നിന്ദ ആത്മീ​യ​ത​യുടെ അപ്ര​കാ​ശ​ന​ത്തിൽ നിന്നു​മു​ണ്ടാ​കു​ന്ന​താ​ണ്. ആത്മീ​യത പ്രകാ​ശ​മാ​ന​മാ​യി​രി​ക്കു​മ്പോ​ഴാണ് ഒരു​വൻ മറ്റു​ള്ള​വ​രുടെ ന്യായ​മായ ആവ​ശ്യങ്ങളെ മാനി​ക്കു​ന്നതും അതു ഹനി​ക്കാ​തി​രി​ക്കു​ന്ന​തും​. അതേസമയം ആത്മീ​യത അപ്ര​കാ​ശ​മാ​ന​മാ​യി​രു​ന്നാൽ മനു​ഷ്യൻ മനു​ഷ്യ​രൂ​പ​മുള്ള ചെകു​ത്താ​നായി മാറും.


ആത്മീ​യ​ത​യെ​ന്നത് എല്ലാ​വ​രി​ലു​മു​ള്ള​താ​ണ്. കാരണം അതു മനു​ഷ്യ​സൃ​ഷ്ട​മ​ല്ല. ഈശ്വ​ര​സൃഷ്ട​മാ​ണ്. എന്നാൽ ഉള്ളിലി​രിക്കുന്ന ആത്മീ​യ​തയെ കണ്ടെത്തേ​ണ്ടതും പ്രകാ​ശി​പ്പി​ക്കേ​ണ്ടതും പകർന്നു​കൊ​ടു​ക്കേ​ണ്ടതും അവ​ന​വൻ തന്നെ​യാ​ണ്. അതി​നുള്ള ജ്ഞാന​സാ​ധ​നാ​ മാർഗ്ഗ​ങ്ങ​ളാണു ഗുരു​ക്ക​ന്മാർ കാലാ​കാലം നമുക്ക് ഉപ​ദേ​ശിച്ചു നല്കി​യി​ട്ടു​ള്ള​ത്.


ഇന്നു ജീവി​ത​ത്തിൽ വന്നു​കൂ​ടുന്ന ആവ​ശ്യ​ങ്ങൾ സാധ്യ​മാ​ക്കു​ന്ന​തിനു വേണ്ട​തെല്ലാം വാങ്ങാനും വില്ക്കാ​നു​മുള്ള ഒരു കമ്പോ​ള​മായി ലോകം മാറി​യി​രി​ക്കു​ക​യാ​ണ്. വേണ്ടത്ര പണ​മു​ണ്ടാ​യാൽ മതി അതിനെ​ന്നാണു മനു​ഷ്യൻ ധരി​ച്ചു​വെ​ച്ചി​രി​ക്കു​ന്ന​ത്. എന്നാൽ ഈ പണം കൊടു​ത്താൽ ലോക​ത്തിലെ ഒരു കമ്പോ​ള​ത്തിൽ നിന്നും വാങ്ങു​വാൻ കിട്ടാത്ത ചില​തെ​ല്ലാ​മു​ണ്ട്. ഇങ്ങനെ വാങ്ങാനും വില്ക്കാനും കഴി​യാത്ത ചില​താണ് ജീവി​ത​ത്തിന്റെ നട്ടെല്ല് ഭദ്ര​മാ​ക്കു​ന്നതും മനു​ഷ്യന്റെ ഹൃദയം ശുദ്ധ​മാ​ക്കു​ന്ന​തെന്നു​മുള്ള സത്യം മനു​ഷ്യൻ മറ​ന്നു​പോ​കു​ന്നു. വാങ്ങാ​നാ​വു​ന്ന​വ​യെല്ലാം ജീവി​ത​ത്തിനു താല്ക്കാ​ലി​ക​മായ ബാഹ്യ​സു​ഖ​മേ​കു​ന്ന​താ​ണെ​ങ്കിൽ വാങ്ങാ​നാ​വാ​ത്ത​വ​യാ​കട്ടെ ജീവി​ത​ത്തിനു ആന്ത​രി​ക​മായ ശാന്തിയും സുഖ​വു​മാണു കൈവ​രു​ത്തു​ന്ന​ത്.


സ്‌നേഹം, കാരു​ണ്യം, ത്യാഗം, ക്ഷമ, ധൈര്യം, സാഹോ​ദ​ര്യം, അഹിം​സ, ഭക്തി, സ്വാതന്ത്ര്യം തുട​ങ്ങിയ സനാ​ത​ന മൂല്യ​ങ്ങ​ളൊന്നും തന്നെ ഒരു കമ്പോ​ള​ങ്ങ​ളിൽ നിന്നും കിട്ടു​ന്ന​വ​യ​ല്ല. അതു​കൊ​ണ്ടു​തന്നെ ഇവ​യൊന്നും പണ​ത്തിനു അധീ​ന​വു​മ​ല്ല. മറ്റൊരുതര​ത്തിൽ പറ​ഞ്ഞാൽ പണം കൊടു​ത്താൽ കിട്ടുന്ന​വ​കൊ​ണ്ടുള്ള സുഖം നശ്വ​രവും പണം കൊടു​ത്താൽ കിട്ടാ​ത്ത​വ​കൊ​ണ്ടുള്ള സുഖം അന​ശ്വ​ര​വു​മാ​ണ്. കാരണം അവ​യി​ലാണു ആത്മീ​യ​ത​യുടെ പ്രകാ​ശ​മു​ള്ള​ത്. ഇങ്ങനെ ഈ മൂല്യ​ങ്ങ​ളുടെ വിനി​മ​യ​വാ​ഹ​ക​രായി മനു​ഷ്യൻ അവ​നി​ലുള്ള ആത്മീ​യ​തയെ പ്രകാ​ശ​വ​ത്താ​ക്കി​യാൽ ജീവി​തവും ലോകവും ശ്രേയ​സ്‌ക​ര​മാ​യി​ത്തീ​രും.


സ്വന്തം ആവ​ശ്യ​ത്തിനു പ്രാധാന്യം കല്പി​ക്കു​കയും മറ്റൊ​രാ​ളുടെ ആവ​ശ്യ​ത്തിനു അപ്ര​ധാന്യം കല്പി​ക്കു​കയും ചെയ്യു​ന്ന​വൻ ആരാ​യാലും അവ​നിലെ ആത്മീ​യ​ത ഇരു​ളി​ലാ​ണ്. അവൻ ആത്മീയ ഇരുൾ ബാധി​ച്ച​വ​നാ​ണ്. അവൻ തനിക്കു ചുറ്റി​ലു​മു​ള്ള​വരെ തനി​ക്കു​വേണ്ടി എങ്ങ​നെ​യൊക്കെ പ്രയോ​ജ​ന​പ്പെ​ടു​ത്താ​മെ​ന്നാണ് ചിന്തി​ക്കു​ന്ന​ത്. എന്നാൽ ആത്മീ​യ​പ്ര​കാ​ശ​മുള്ളവൻ മറ്റു​ള്ള​വ​രുടെ പ്രയോ​ജ​ന​ത്തി​നായി സ്വയം രൂപ​പ്പെ​ടു​ന്ന​വ​നാ​ണ്. അവൻ പറ​യു​ന്നതും ചിന്തി​ക്കു​ന്നതും പ്രവർത്തി​ക്കു​ന്നതും ആത്മാവിനെ തൊട്ടു​കൊ​ണ്ടാ​ണ്. ഇങ്ങനെ ആത്മാ​വിനെ തൊട്ടു​കൊണ്ടു നില്ക്കുന്ന കൃപാ​ലു​വായി മനു​ഷ്യൻ രൂപ​പ്പെ​ട​ണ​മെ​ന്ന​താ​യി​രു​ന്നു ഗുരു​ദേ​വ​തൃ​പ്പാ​ദ​ങ്ങ​ളുടെ സങ്ക​ല്പം. അതിന്റെ തുറന്ന വെളി​പാ​ടാണു 'അവ​ന​വ​നാ​ത്മ​സു​ഖ​ത്തി​നാ​ച​രി​ക്കു​ന്ന​വ​യ​പ​രന്നു സുഖ​ത്തി​നായി വരേണ' മെന്ന ആത്മോ​പ​ദേ​ശ​ശ​തക​ത്തിലെ വരി​കൾ.
ഈ വിധം സ്വന്തം ആവ​ശ്യ​ങ്ങളെ മറ്റു​ള്ള​വ​രുടെ ആവ​ശ്യ​ങ്ങ​ളു​മായി ഇണക്കി​നി​ർത്തു​ന്ന​വ​നെ​യാണ് സമൂഹം കാണു​ന്ന​ത്. അവ​നൊ​രി​ക്കലും അവന്റെ ആവ​ശ്യ​ത്തി​നു​വേണ്ടി ശബ്ദ​മു​യർത്തു​കയോ വീമ്പി​ള​ക്കു​കയോ ചെയ്യു​ക​യി​ല്ല. എന്നാൽ അവ​ന​വന്റെ ആവ​ശ്യ​ത്തെ​ക്കു​റിച്ച് നിര​ന്തരം ശബ്ദി​ക്കു​ന്ന​വനും വീമ്പി​ള​ക്കു​ന്ന​വനും തന്റെ ഓരോ ആവ​ശ്യ​ങ്ങളും അതി​നു​വേണ്ടിയുള്ള ഓരോ പരി​ശ്ര​മ​ങ്ങളും തനിക്ക് എന്താണു കൊണ്ടു​വ​രി​കെ​ന്ന​തിൽ തീർത്തും അജ്ഞനും അന്ധ​നു​മാ​ണ്. ഇത്തരം അന്ധ​ന്മാ​രാണു ലോകത്ത് ഇരുൾ കോരി​യി​ടു​ന്ന​ത്. അതു​കൊണ്ട് ആദ്യം ഈ ആത്മീ​യ​ഇ​രു​ളിൽ നിന്നും ആത്മീയ പ്രകാ​ശ​ത്തി​ലേ​ക്കു​യരു​വാ​നുള്ള ഒരു മന​പ്പാ​കത്തെ ഉണ്ടാ​ക്കു​ക​യാണ് വേണ്ട​ത്. അതിനു ഗുരു​ദേ​വന്റെ ചിന്തയും ധ്യാനവും പിന്തു​ടർന്നാൽ മതി.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: GURUPRAKASHAM, EDITORS PICK
KERALA KAUMUDI EPAPER
TRENDING IN SPIRITUAL
VIDEOS
PHOTO GALLERY
TRENDING IN SPIRITUAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.