SignIn
Kerala Kaumudi Online
Sunday, 20 June 2021 6.13 PM IST

കാർഷിക നിയമങ്ങൾ എങ്ങനെയാണ് കർഷകർക്ക് ഗുണകരമാകുന്നത്,​ കേന്ദ്രത്തെ സംവാദത്തിന് വെല്ലുവിളിച്ച് കെജ്‌രിവാൾ

kejriwal-

ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ കാർഷിക നിയമങ്ങൾക്കെതിരെ സമരം നടത്തുന്ന കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെ‌ജ്‌രിവാൾ. ഡൽഹി ഹയിയാന അതിർത്തിയായ സിംഘുവിലെ കർഷക പ്രക്ഷോഭ വേദിയിലാണ് കെജരിവാൾ എത്തിയത്. കാർഷിക നിയമങ്ങളെ കുറിച്ച് വ്യക്തമായി അറിയുന്ന കേന്ദ്രനേതാക്കളോട് കർഷകരുമായി സംവാദം നടത്താൻ ഞാൻ വെല്ലുവിളിക്കുകയാണ്. ആർക്കാണ് കൂടുതൽ അറിയുന്നത് എന്ന് അപ്പോൾ മനസിലാക്കാമെന്ന് അദ്ദേഹം പറഞ്ഞു.

കാർഷിക നിയമങ്ങൾ എങ്ങനെയാണ് കർഷകർക്ക് ഗുണകരമാകുന്നത് എന്നു പറയാൻ കഴിയുന്ന ഒരു കേന്ദ്ര നേതാവിനെ പോലും തനിക്ക് കാണാൻ സാധിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 32 ദിവസമായി കർഷകർ കടുത്ത ശൈത്യത്തെ അതിജീവിച്ച് തെരുവിൽ കഴിയുകയാണ്. നാൽപ്പതിന് പുറത്ത് ആളുകൾ മരിച്ചു. കർഷകരെ കേൾക്കാനും നിയമങ്ങൾ പിൻവലിക്കാനും കേന്ദ്ര സർക്കാരിനോട് കെജ്‌രിവാൾ അഭ്യർത്ഥിച്ചു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, NATIONAL, NATIONAL NEWS, ARAVIND KEJRIWAL, FARMERS PROTEST, FARMERS BILL
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.