SignIn
Kerala Kaumudi Online
Tuesday, 02 March 2021 8.07 AM IST

പൃഥ്വിരാജും നിവിനും മോഹൻലാലിനെയും മമ്മൂട്ടിയേയും പിന്തുടരുന്നു, തനിക്കവർ ഡേറ്റ് തരില്ലെന്ന് ശ്രീകുമാരൻ തമ്പി

cinema

മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും പാതയിലാണ് മലയാള സിനിമയിലെ യുവതാരങ്ങളെന്ന് സംവിധായകൻ ശ്രീകുമാരൻ തമ്പി. പുതിയ താരങ്ങൾ സംവിധായകരേക്കാൾ മുകളിൽ നിൽക്കാൻ താൽപര്യപ്പെടുന്നവരാണെന്നും, അതുകൊണ്ടു തന്നെ ഇപ്പോഴത്തെ സൂപ്പർ താരങ്ങളായ നിവിൻ പോളിയും പൃഥ്വിരാജും തനിയ്ക്കു ഡേറ്റ് തരില്ലെന്നും ശ്രീകുമാരൻ തമ്പി പറഞ്ഞു.

പുതിയ താരങ്ങൾ സംവിധായകരേക്കാൾ മുകളിൽ നിൽക്കാൻ താൽപര്യപ്പെടുന്നവരാണ്. അപമാനം സഹിച്ച് സദ്യ ഉണ്ണുന്നതിനേക്കാൽ അഭിമാനത്തോടെ കഞ്ഞി കുടിക്കുന്നതാണ് നല്ലത്. സിനിമ പിടിക്കാനായി താരങ്ങളുടെ കാലു പിടിക്കാൻ വയ്യ. മമ്മൂട്ടിയുടേയും മോഹൻലാലിന്റേയും വഴിയിൽ തന്നെയാണ് പുതിയ താരങ്ങളും. ഇവരൊക്കെ സിനിമയിൽ സംവിധായകരേക്കാൾ മുകളിൽ നിൽക്കുവാൻ താത്പര്യപ്പെടുന്നവരാണ്. ക്യാമറ ആംഗിളുകൾ തീരുമാനിക്കുന്നത് പലപ്പോഴും താരങ്ങളാണ്. അതുകൊണ്ടു തന്നെ ഇപ്പോഴത്തെ സൂപ്പർ താരങ്ങളായ നിവിൻ പോളിയും പൃഥ്വിരാജും തനിയ്ക്കു ഡേറ്റ് തരില്ലെന്നും ശ്രീകുമാരൻ തമ്പി പറയുന്നു.

ഇനിയൊരു സിനിമ ചെയ്യുന്നുണ്ടെങ്കിൽ അത് ഓൺലൈൻ പ്ലാറ്റ്‌ഫോമിലായിരിക്കും റിലീസ് ചെയ്യുകയെന്നും, അതാകും തന്റെ അവസാന ചിത്രമെന്നും അദ്ദേഹം പറഞ്ഞു. 'ഞാൻ പുതിയ ഒരു സിനിമ എടുക്കുമ്പോൾ ഇപ്പോഴത്തെ താരങ്ങൾ ഒന്നും തീയതി തരില്ലെന്ന് ഉറപ്പാണ് . അതിനു വേണ്ടി മെനക്കെടുന്നുമില്ല. പുതിയ ഒരു ആളെ വെച്ച് സിനിമ ചെയ്യും. താരമൂല്യം തിയറ്റർ സിനിമയ്ക്ക് മാത്രമല്ല ഓൺലൈൻ പ്ലാറ്റ്‌ഫോമിനും ഉണ്ട്. ഒ.ടി.ടി.യിൽ പടം വിൽക്കണമെങ്കിൽ താരം വേണ്ടേ. ഫഹദ് ഉണ്ടായത് കൊണ്ടല്ലേ സിയൂസൂൺ വിറ്റുപോയത്.

ഇതുവരെ ചെയ്തതിൽ നിന്ന് വ്യത്യസ്തമായ സിനിമയായിരിക്കും ഇനി ചെയ്യുന്നത്. എപ്പോൾ ചെയ്യുമെന്ന് പറയാൻ സാധിക്കില്ല. ഞാൻ ഇനി എത്ര വർഷം അല്ലെങ്കിൽ എത്ര മാസം ജീവിച്ചിരിക്കും എന്ന് പോലും പറയുവാൻ പറ്റില്ല. പക്ഷെ അങ്ങയൊരു സിനിമ പ്ലാൻ ചെയ്യുന്നുണ്ട്. അത് നടക്കും'- ഗൃഹലക്ഷ്മിക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: SREEKUMARAN THAMPI, MOHANLAL, MAMMOOTTY, PRITHVIRAJ, NIVIN PAULY
KERALA KAUMUDI EPAPER
TRENDING IN CINEMA
VIDEOS
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.