പാലക്കാട്: ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ സിപിഎം അംഗത്തിന്റെ വോട്ട് ലഭിച്ചത് ബിജെപിക്ക്. പാലക്കാട്ട് അകത്തേത്തറ ഗ്രാമപഞ്ചായത്തിലാണ് സംഭവമുണ്ടായത്. പതിനാറാം വാർഡംഗമായ ലളിതാംബികയാണ് ബിജെപിക്ക് വോട്ടുമാറി ചെയ്തത്.
പഞ്ചായത്തിലെ 17 വാർഡുകളിൽ എൽഡിഎഫിന് പത്ത് അംഗങ്ങളും എൻഡിഎയ്ക്ക് ഏഴ് അംഗങ്ങളുമാണുള്ളത് . വോട്ടെടുപ്പ് കഴിഞ്ഞപ്പോള്‍ എന്‍ഡിഎക്ക് എട്ട് വോട്ടുകളും എല്‍ഡിഎഫിന് ഒന്‍പത് വോട്ടുകളുമാണ് ലഭിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇടതുപക്ഷ അംഗം ബിജെപിക്ക് വോട്ട് ചെയ്തതായി മനസിലായത്.
വിഷയത്തിൽ വിപ്പ് ലംഘനം നടന്നതിലെ വീഴ്ച്ചയെ കുറിച്ച് അന്വേഷിക്കുമെന്ന് സിപിഎം നേതാക്കള്‍ അറിയിച്ചു. അകത്തേത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി ഏഴാം വാര്‍ഡില്‍ നിന്നും വിജയിച്ച സുനിതയെ ആണ് തിരഞ്ഞെടുത്തത്. ഒന്നാം വാര്‍ഡില്‍ നിന്നും ജയിച്ച എന്‍. മോഹനനെ വൈസ് പ്രസിഡന്റുമായി.