തിരുവനന്തപുരം: ബ്രിട്ടനിൽ നിന്ന് കേരളത്തിൽ എത്തിയവരിൽ കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് നടത്തിയ സാമ്പിളുകളുടെ പരിശോധനാഫലം പുറത്തു വന്നു.. ജനിതക മാറ്റം സംഭവിച്ച അതിതീവ്ര വൈറസ് സാമ്പിൾ പരിശോധനയിൽ കണ്ടെത്തിയില്ല. പൂന വൈറോളജി ലാബിലേക്ക് അയച്ച ആറ് സാമ്പിളുകളുടെ ഫലമാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്.
ബ്രിട്ടനിലടക്കം ജനിതക മാറ്റം വന്ന വൈറസിന്റെ രോഗ വ്യാപനം ശ്രദ്ധയില്‍പ്പെട്ടയുടനെ കേരളത്തില്‍ ജാഗ്രത നിര്‍ദ്ദേശം നല്കി. ബ്രിട്ടനില്‍ നിന്നെത്തിയവരിൽ 29 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിൽ 22 രോഗികളുടെ സാമ്പിള്‍ പരിശോധനയ്ക്കായി അയച്ചിരുന്നു. ഇതില്‍ ആദ്യ ഘട്ടത്തില്‍ അയച്ച സാമ്പിളുകളുടെ ഫലമാണ് ഇപ്പോള്‍ വന്നിരിക്കുന്നത്.