തിരുവനന്തപുരം: റെയിൽവേ ടിക്കറ്റ് ബുക്ക് ചെയ്യാൻ പുതിയ മൊബൈൽ ആപ്പ് പുറത്തിറക്കി. ഇതോടൊപ്പം പരിഷ്ക്കരിച്ച www.irctc.co.in
വെബ്സൈറ്റും,ഐ.ആർ.സി.ടി.സി റെയിൽ കണക്ട് മൊബൈൽ ആപ്പും പുറത്തിറക്കിയിട്ടുണ്ട്.
ടിക്കറ്റിനൊപ്പം ഭക്ഷണം, വിശ്രമമുറി, ഹോട്ടൽ എന്നിവ ബുക്ക് ചെയ്യാം. യൂസർ അക്കൗണ്ട് പേജിൽ, റീഫണ്ട് സംബന്ധിച്ച തൽസ്ഥിതി മനസ്സിലാക്കാനാകും. ആവശ്യമായ വിവരങ്ങൾ, ഓട്ടോമാറ്റിക്കായി പൂരിപ്പിച്ച് റെഗുലർ, ഫേവറേറ്റ് യാത്രകൾ ബുക്ക് ചെയ്യാനാകും എന്നതാണ് മറ്റൊരു പ്രത്യേകത.