ന്യൂഡൽഹി: പുതിയ കൊവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ബ്രിട്ടനിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ ജനുവരി എട്ട് മുതൽ നിയന്ത്രണങ്ങളോടെ പുനരാരംഭിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. ജനുവരി 23 വരെ ആഴ്ചയിൽ 15 സർവീസ് നടത്തും.
ഡൽഹി, മുംബയ്, ബംഗളുരു, ഹൈദരാബാദ് വിമാനത്താവളങ്ങളിൽ നിന്ന് മാത്രമേ സർവീസുകളുണ്ടാകൂവെന്നും കേന്ദ്രവ്യോമയാനമന്ത്രി ഹർദീപ് സിംഗ് പുരി അറിയിച്ചു.
പുതിയ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഡിസംബർ 23 മുതലാണ് ഇന്ത്യ വിമാനസർവീസ് താത്കാലികമായി റദ്ദാക്കിയത്. ആദ്യം ഡിസംബർ 31 വരെയും പിന്നീട് ജനുവരി ഏഴ് വരെയും വിലക്ക് നീട്ടുകയായിരുന്നു.