പണ്ടൊക്കെ ഇടയ്ക്ക് ഒരു അവധി കിട്ടണേയെന്ന് പ്രാർത്ഥിക്കുമായിരുന്നു. ഇത്രയും നാൾ വീട്ടിലിരുന്നപ്പോൾ വല്ലാത്ത മടുപ്പായി. എങ്ങനെയെങ്കിലും സ്കൂൾ തുറക്കണമെന്നായിരുന്നു പ്രാർത്ഥന. കൂട്ടുകാരെയും അദ്ധ്യാപകരെയുമൊക്കെ കണ്ടപ്പോൾ സന്തോഷമായി. പക്ഷെ കൂട്ടുകാരോട് അധികം മിണ്ടാനായില്ല. മറ്റ് ക്ലാസ് മുറുകളിൽ ഇരുന്നവരെ കാണാൻ പോലും പറ്റിയില്ല. ഓൺലൈൻ ക്ലാസിനെക്കാൾ നല്ലത് ക്ലാസിലെ പഠനമാണ്. എഴുതി സൂക്ഷിച്ചിരുന്ന സംശയങ്ങളൊക്കെ ചോദിച്ചു. സ്കൂൾ തുറന്നില്ലായിരുന്നെങ്കിൽ സംശയങ്ങൾ പലതും തീരില്ലായിരുന്നു. പരീക്ഷയ്ക്ക് കുറച്ച് പാഠഭാഗങ്ങൾ കുറയ്ക്കുന്നതിലും സന്തോഷമുണ്ട്.
- എൻ.വി. ആദിൽ
പത്താം ക്ലാസ്, എസ്.എൻ ട്രസ്റ്റ് എച്ച്.എസ്.എസ്, കൊല്ലം