നടൻ കൃഷ്ണകുമാറിന്റെ വീട്ടിൽ മലപ്പുറം സ്വദേശി അതിക്രമിച്ച് കയറിയ സംഭവത്തിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. തീവ്രവാദ സ്വഭാവമുളള ചിലർ കൃഷ്ണകുമാറിന് എതിരെ നിരന്തരം സൈബർ ആക്രമണം നടത്തുകയാണെന്നും ഇന്നലെ അദ്ദേഹത്തിന്റെ വീടിന് നേരെയുണ്ടായ അക്രമത്തിൽ തീവ്രവാദ ശക്തികൾക്ക് പങ്കുണ്ടോയെന്ന് പൊലീസ് അന്വേഷിക്കണമെന്നുമാണ് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്റെ ആവശ്യം. കൃഷ്ണകുമാറിനൊപ്പം കേരളത്തിലെ മുഴുവൻ ബിജെപി പ്രവർത്തകരുമുണ്ടാകുമെന്നും സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
സിനിമാതാരം കൃഷ്ണ കുമാറിന്റെ വീട്ടിലേക്ക് ഒരു അക്രമി അതിക്രമിച്ചു കയറി അക്രമം നടത്താൻ ശ്രമിച്ച സംഭവം ഗൗരവതരമാണ്. പ്രധാനമന്ത്രിയേയും ബിജെപിയേയും അനുകൂലിച്ചതിന്റെ പേരിൽ കൃഷ്ണകുമാറിനെതിരെ നേരത്തെ സോഷ്യൽമീഡിയയിൽ ചിലർ വധഭീഷണി മുഴക്കിയിരുന്നു. തീവ്രവാദ സ്വഭാവമുള്ള ചിലർ അദേഹത്തിനെതിരെ നിരന്തരം സൈബർ ആക്രമണം നടത്തുകയാണ്. ഇന്നലെ അദ്ദേഹത്തിന്റെ വീടിനു നേരെ ഉണ്ടായ അക്രമത്തിൽ തീവ്രവാദ ശക്തികൾക്ക് പങ്കുണ്ടോയെന്ന് പൊലീസ് അന്വേഷിക്കണം. കൃഷ്ണകുമാറിനൊപ്പം കേരളത്തിലെ മുഴുവൻ ബിജെപി പ്രവർത്തകരുമുണ്ടാവും.
സിനിമാതാരം കൃഷ്ണ കുമാറിന്റെ വീട്ടിലേക്ക് ഒരു അക്രമി അതിക്രമിച്ചു കയറി അക്രമം നടത്താൻ ശ്രമിച്ച സംഭവം ഗൗരവതരമാണ്....
Posted by K Surendran on Monday, January 4, 2021