തിരുവനന്തപുരം: സംസ്ഥാനത്തും ബ്രിട്ടനിൽ റിപ്പോർട്ട് ചെയ്ത അതിതീവ്ര കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെ.കെ.ശൈലജ അറിയിച്ചിരുന്നു. കോഴിക്കോട് 2, ആലപ്പുഴ 2, കോട്ടയം 1, കണ്ണൂര്‍ 1 എന്നിങ്ങനെ ആറു പേർക്കാണ് അതിതീവ്ര വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതിൽ കോഴിക്കോട്ട് അതിതീവ്ര കൊവിഡ് സ്ഥിരീകരിച്ചത് അച്ഛനും മകൾക്കുമാണ്. കോഴിക്കോട് സ്വദേശികളായ
36കാരനായ യുവാവിനും രണ്ടര വയസുള്ള മകൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്. പിതാവ് മെഡിക്കൽ കോളേജ് ആശുപത്രിയിലും മകൾ വീട്ടിലുമാണ്. രണ്ടാഴ്ച മുമ്പാണ് ഇരുവരും ലണ്ടനിൽ നിന്ന് മടങ്ങിയെത്തിയത്.
രോഗം സ്ഥിരീകരിച്ചവരെ ആശുപത്രികളിലേക്ക് മാറ്റി ചികിത്സ തുടങ്ങി. ഇവര്‍ക്ക് കാര്യമായ രോഗ ലക്ഷണങ്ങള്‍ ഒന്നുമില്ല.
പി.സി.ആര് പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിച്ച ഇവരുടെ സ്രവം പുനെ വൈറോളജി ലാബില്‍ അയച്ചിരുന്നു. ഇവിടെ നടത്തിയ പരിശോധനയിലാണ് ജനിതക മാറ്റം വന്ന വൈറസിനെ കണ്ടെത്തിയത്. അതിതീവ്ര വൈറസിന്റെ മാര്‍ഗ നിര്‍ദേശങ്ങള്‍ വന്നതിന് ശേഷമാണ് ഇവരെത്തിയത് എന്നതിനാല്‍ തന്നെ വന്നയുടൻ ക്വാറന്റീനില്‍ പ്രവേശിച്ചിരുന്നു. അതുകൊണ്ട് തന്നെ വിപുലമായ സമ്പര്‍ക്കം ഉണ്ടായിട്ടില്ലെന്നതാണ് ആശ്വാസം.