SignIn
Kerala Kaumudi Online
Thursday, 25 February 2021 1.45 AM IST

കൊവിഡ് വാക്‌സിൻ ജനുവരി 13ന് വിതരണത്തിന് സജ്ജം; രാജ്യത്ത് നാലിടങ്ങളിൽ മെഗാ സംഭരണശാലകൾ തയ്യാറെന്ന് ആരോഗ്യമന്ത്രാലയം

vaccine

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് വാക്‌സിൻ ജനുവരി 13ന് വിതരണത്തിന് തയ്യാറാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. അടിയന്തര അനുമതി ലഭിച്ച് പത്ത് ദിവസത്തിനകം തന്നെ വാക്‌സിൻ വിതരണത്തിന് തയ്യാറാണ്. കർണാൽ, മുംബയ്,ചെന്നൈ,കൊൽക്കത്ത എന്നിവിടങ്ങളിൽ മെഗാ വാക്‌സിൻ സംഭരണശാലകൾ തയ്യാറായിട്ടുണ്ട്. ഇവിടെ നിന്നാണ് വിവിധ സംസ്ഥാനങ്ങളിലെ സംഭരണശാലയിലേക്ക് വാക്‌സിൻ എത്തിക്കുക.

29,000 കോൾഡ് സ്‌റ്റോറേജുകൾ വാക്‌സിൻ സംഭരണത്തിനായി സർക്കാർ തയ്യാറാക്കിയിട്ടുണ്ട്. വാക്‌സിൻ വിതരണത്തിന് മുന്നോടിയായി നടത്തിയ ഡ്രൈ റണിൽ നടപടികൾ വിലയിരുത്തിയിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ പറഞ്ഞു. വാക്‌സിൻ കുത്തിവയ്‌പ്പിനുള‌ള കൊ-വിൻ ആപ്പിൽ ആരോഗ്യ പ്രവർത്തകർ രജിസ്‌റ്റർ ചെയ്യേണ്ട. എന്നാൽ ആദ്യഘട്ടത്തിൽ വാക്‌സിൻ സ്വീകരിക്കേണ്ട കൊവിഡ് മുന്നണി പോരാളികൾ ആപ്പിൽ സ്വയം വിവരങ്ങൾ നൽകണമെന്നും രാജേഷ് ഭൂഷൺ അറിയിച്ചു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, NATIONAL, NATIONAL NEWS, MEGA VACCINE CENTRES, COVID VACCINE, HEALTH SECTOR
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.