കൊച്ചി: സ്വർണക്കടത്ത് കേസിൽ അറസ്റ്റിന് ശേഷം 180 ദിവസങ്ങൾക്കകം കുറ്റപത്രം സമർപ്പിച്ച് എൻ.ഐ.എ. സ്വപ്ന സുരേഷും സരിത്തും ഉൾപ്പടെ 20 പ്രതികൾക്കെതിരായാണ് കുറ്റപത്രം നൽകിയിരിക്കുന്നത്. ഇവർക്കെതിരെ യുഎപിഎ 16,17,18 വകുപ്പുകൾ പ്രകാരം കുറ്റം ചുമത്തിയതായി കുറ്റപത്രത്തിൽ പറയുന്നു. കേസിൽ അറസ്റ്റിലായിരുന്ന സന്ദീപ് നായരെ കുറ്റപത്രത്തിൽ മാപ്പ്സാക്ഷിയാക്കി.
മുഖ്യപ്രതികൾക്ക് ആറ് മാസത്തിന് ശേഷം സ്വാഭാവിക ജാമ്യം ലഭിക്കുന്നത് തടയാനാണ് എൻ.ഐ.എ കുറ്റപത്രം നൽകിയത്. 35 പേർ പ്രതിയായ കേസിൽ 21 പേർ അറസ്റ്റിലായി. 12 പേർക്ക് ജാമ്യം ലഭിച്ചു. ഏഴുപേർ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.