തിരുവനന്തപുരം: പ്രതിമാസം 4000 രൂപ വരെ ഇ.പി.എഫ് പെൻഷൻ കിട്ടുന്നവർക്കും സാമൂഹ്യസുരക്ഷാ പെൻഷൻ നൽകാൻ സർക്കാർ ഉത്തരവായി. നേരത്തെ 2000 രൂപ വരെ ഇ.പി.എഫ് പെൻഷൻ കിട്ടുന്നവർക്കായിരുന്നു ഈ ആനുകൂല്യം. 4000 രൂപയ്ക്ക് മുകളിൽ ലഭിക്കുന്നവർക്ക് 600 രൂപ സാമൂഹ്യ ക്ഷേമ പെൻഷൻ ലഭിക്കും. 4000 രൂപ വരെ എൻ.പി.എസ്, എക്സ് ഗ്രേഷ്യാ പെൻഷൻ ലഭിക്കുന്നവരും ഇതിന് അർഹരാണ്. സാമൂഹ്യ ക്ഷേമപെൻഷൻ പ്രതിമാസം 1500 രൂപയാക്കി ധനവകുപ്പ് ഉത്തരവിറക്കി.