വടക്കാഞ്ചേരി: വിവാദമായ വടക്കാഞ്ചേരി, ചരൽപ്പറമ്പിലെ ലൈഫ് മിഷൻ ഫ്ളാറ്റ് സമുച്ചയത്തിൽ വിജിലൻസ് ബലപരിശോധന നടത്തി. തിരുവനന്തപുരത്ത് നിന്നുള്ള സംഘമാണ് തൂണുകളുടെ ബലം, കോൺക്രീറ്റിന്റെ ഗുണനിലവാരം എന്നിവ പരിശോധിച്ചത്. ക്വാളിറ്റികൺട്രോളർ കെ.എസ്. സുമയുടെ നേതൃത്വത്തിലായിരുന്നു വിദഗ്ദ്ധ പരിശോധന.
പൊതുമരാമത്ത് കെട്ടിടവിഭാഗം എക്സിക്യൂട്ടിവ് എൻജിനിയർ, ലൈഫ് മിഷൻ പദ്ധതി എൻജിനിയർ, പൊതുമരാമത്ത് ക്വാളിറ്റി കൺട്രോൾ വിഭാഗം ഉദ്യോഗസ്ഥർ തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു.
പാലാരിവട്ടം പാലത്തിലെ ബലപരിശോധന നടത്തിയ മാതൃകയിലാണ് ഫ്ളാറ്റിലും ആവർത്തിച്ചത്. ഫ്ളാറ്റിലെ 20 സ്ഥലങ്ങളിൽ നിന്ന് കോൺക്രീറ്റ് സാമ്പിളും ശേഖരിച്ചു. ഇവ തൃശൂരിലെ എൻജിനിയറിംഗ് കോളേജിൽ കോർടെസ്റ്റ് നടത്തിയ ശേഷം അന്തിമ റിപ്പോർട്ട് തയ്യാറാക്കും. ഇന്നലെ രാവിലെ പത്തോടെ ആരംഭിച്ച പരിശോധന ഉച്ചയ്ക്ക് 12ന് അവസാനിച്ചു.
പരിശോധനയും ആക്ഷേപങ്ങളും
തൂണുകളുടെ ബലം പരിശോധിക്കാൻ ഒന്നിടവിട്ട തൂണുകളിലായി ഹാമർ ടെസ്റ്റ്
ഫ്ളാറ്റ് നിർമ്മിക്കുന്നത് 20 കോടി രൂപയ്ക്ക്
വിജിലൻസ് അന്വേഷിക്കുന്നത് നിർമ്മാണത്തിലെ വീഴ്ച
സ്വർണക്കടത്ത് പ്രതികൾക്ക് ഫ്ളാറ്റ് നിർമ്മാണത്തിന്റെ പേരിൽ കൈക്കൂലി ലഭിച്ചെന്ന് ആരോപണം
4.48 കോടി കൈകൂലി നൽകിയെന്ന് യൂണിടാക് എം.ഡി സന്തോഷ് ഈപ്പൻ