തിരുവനന്തപുരം: 8ന് നടത്താൻ നിശ്ചയിച്ചിട്ടുള്ള കൺസ്ട്രക്ഷൻ കോർപറേഷനിൽ എൻജിനിയറിംഗ് അസിസ്റ്റന്റ് ഗ്രേഡ് 3 (പട്ടികവർഗം), അഗ്രികൾച്ചർ (സോയിൽ കൺസർവേഷൻ യൂണിറ്റ്) വകുപ്പിൽ വർക്ക് സൂപ്രണ്ട് (എൻ.സി.എ.(കാസർകോട്)- മുസ്ലിം, എസ്.സി.സി.സി.), പൊതുമരാമത്ത് വകുപ്പിൽ ഓവർസീയർ ഗ്രേഡ് 3 (പട്ടികജാതി/പട്ടികവർഗം, പട്ടികവർഗം), ടൗൺ ആന്റ് കൺട്രി പ്ലാനിംഗിൽ ട്രേസർ(പട്ടികജാതി/പട്ടികവർഗം),ലാൻഡ് ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡിൽ ഓവർസീയർ ഗ്രേഡ് 3/വർക് സൂപ്രണ്ട് ഗ്രേഡ് 2, ഇറിഗേഷൻ വകുപ്പിൽ ഓവർസീയർ ഗ്രേഡ് 3 (സിവിൽ) (പട്ടികവർഗം) തസ്തികകളിലേക്കുള്ള പരീക്ഷയുടെ സമയക്രമം രാവിലെ 10.30 മുതൽ 12.15 എന്നത് രാവിലെ 7.30 മുതൽ 9.15 വരെ എന്ന് മാറ്റി നടത്തും.
11ന് നടത്താൻ നിശ്ചയിച്ചിട്ടുള്ള കോളേജ് വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ കൊമേഴ്സ്, സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ (പോളിടെക്നിക് കോളേജുകൾ) ലക്ചറർ ഇൻ കൊമേഴ്സ് (പട്ടികവർഗം) തസ്തികകളിലേക്കുള്ള പരീക്ഷയുടെ സമയക്രമം രാവിലെ 10.30 മുതൽ 1.00 എന്നത് രാവിലെ 7.30 മുതൽ 10.00 വരെ എന്ന് മാറ്റി നടത്തും.
12ന് നടത്താൻ നിശ്ചയിച്ചിട്ടുള്ള ആരോഗ്യ വകുപ്പിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ് 2(എൻ.സി.എ.- എൽ.സി./എ.ഐ., വിശ്വകർമ്മ, ഹിന്ദു നാടാർ, ധീവര തസ്തികയിലേക്കുള്ള പരീക്ഷയുടെ സമയക്രമം രാവിലെ 10.30 മുതൽ 12.15 എന്നത് രാവിലെ 7.30 മുതൽ 9.15 വരെ എന്ന് മാറ്റി നടത്തും. തിരുവനന്തപുരം ജില്ലയിൽ ഫോർട്ട് ഹൈസ്കൂൾ പരീക്ഷാകേന്ദ്രമാണ്. പരീക്ഷയ്ക്ക് ഹാജരാകുന്ന കൊവിഡ് പോസിറ്റീവ് ആയ ഉദ്യോഗാർത്ഥികൾ പരീക്ഷ എഴുതുന്നതിനായി ബന്ധപ്പെട്ട പ്രമാണങ്ങൾ സഹിതം ജില്ലാ ഓഫീസർക്ക് അപേക്ഷ സമർപ്പിക്കേണ്ടതാണ്. വിലാസം- ജില്ലാ ഓഫീസർ, കേരള പബ്ലിക് സർവീസ് കമ്മിഷൻ, ജില്ലാ ഓഫീസ്, തിരുവനന്തപുരം.