SignIn
Kerala Kaumudi Online
Monday, 08 March 2021 6.29 AM IST

കസ്റ്റംസിന് യാതൊരു തെളിവും ഹാജരാക്കാനായില്ല; ഒരു പ്രതി നൽകിയ മൊഴിമാത്രമാണ് തനിക്കെതിരെ ഉളളതെന്ന് ശിവശങ്കർ

sivasankar

കൊച്ചി: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കളളപ്പണം വെളുപ്പിച്ചെന്ന എൻഫോഴ്‌സ്‌മെ‌ന്റ് കേസിൽ എം ശിവശങ്കറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈ മാസം 11 ലേക്ക് മാറ്റി. അറസ്റ്റിലായി നിശ്ചിത ദിവസം കഴിഞ്ഞാൽ സ്വാഭാവിക ജാമ്യത്തിന് അർഹതയുണ്ടെന്ന് കാണിച്ച് ശിവശങ്കർ സമർപ്പിച്ച ഹർജിയിലാണ് നടപടി. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടേതാണ് തീരുമാനം.

കളളക്കടത്തിൽ തനിക്ക് പങ്കില്ലെന്നും ഇക്കാര്യത്തിൽ കസ്റ്റംസിന് യാതൊരു തെളിവും ഹാജരാക്കാൻ ആയില്ലെന്നുമാണ് ശിവശങ്കറിന്റെ വാദം. ഏറെ മാസങ്ങളായി കസ്റ്റഡിയിൽ കഴിയുമ്പോൾ ഒരു പ്രതി നൽകിയ മൊഴിമാത്രമാണ് തനിക്കെതിരെ ഉളളതെന്നും ശിവശങ്കർ വാദിക്കുന്നു. ഇത് വിശ്വസിക്കാനാവില്ലെന്നാണ് ഹർജിയിൽ പറയുന്നത്. താൻ ചികിത്സയിലാണെന്ന കാര്യവും ശിവശങ്കര്‍ ഹർജിയിൽ പ്രതിപാദിക്കുന്നു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: CASE DIARY, GOLD SMUGGLING CASE, SIVASANKAR, CUSTOMS
KERALA KAUMUDI EPAPER
TRENDING IN CASE DIARY
VIDEOS
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.