കൊച്ചി: അനധികൃത സ്വത്ത് സമ്പാദനത്തിന്റെ പേരിൽ പാർട്ടിയിൽ നിന്നും പുറത്താക്കിയ സി പി എം കളമശേരി ഏരിയ സെക്രട്ടറി സക്കീർ ഹുസൈനെ പാർട്ടിയിൽ തിരിച്ചെടുത്തു. ഇന്നലെ ചേർന്ന ജില്ലാ കമ്മിറ്റിയോഗമാണ് സക്കീർ ഹുസൈനെ തിരിച്ചെടുക്കാനുളള തീരുമാനം എടുത്തത്. പാർട്ടിയിലെ പ്രാഥമികാംഗത്വം നൽകിയാണ് സക്കീർ ഹുസൈനെ തിരിച്ചെടുത്തിരിക്കുന്നത്.
സക്കീർ ഹുസൈൻ ഏത് ഘടകത്തിൽ പ്രവർത്തിക്കും എന്ന് തീരുമാനിച്ചിട്ടില്ല. കഴിഞ്ഞ ജൂണിലാണ് പാർട്ടി അന്വേഷണ കമ്മിഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സക്കീർ ഹുസൈനെ പുറത്താക്കിയത്. സി പി എം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്റെ നേതൃത്വത്തിൽ ജില്ലാ കമ്മിറ്റി ചേർന്നാണ് അച്ചടക്ക നടപടി പിൻവലിച്ചത്.