SignIn
Kerala Kaumudi Online
Sunday, 28 February 2021 12.23 PM IST

പ്രിസൈഡിംഗ് ഓഫീസറെ എം എൽ എ ഭീഷണിപ്പെടുത്തിയ സംഭവം; തിരഞ്ഞെടുപ്പ് കമ്മിഷൻ റിപ്പോർട്ട് തേടി

kunjiraman

കാസർകോട്: തദ്ദേശതിരഞ്ഞെടുപ്പിൽ ഡ്യൂട്ടിക്ക് വന്ന പ്രിസൈഡിംഗ് ഉദ്യോഗസ്ഥനായ കാർഷിക സർവകലാശാല പ്രൊഫസറെ സ്ഥലം എം.എൽ.എയായ കെ.കുഞ്ഞിരാമൻ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ റിപ്പോർട്ട് തേടുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ. കാസർകോ‌ട് കള‌ളവോട്ട് ചെയ്യുന്നത് തടയാൻ ശ്രമിച്ചതിന് സിപിഎം പ്രവർത്തകരിൽ നിന്ന് ഭീഷണി നേരിടേണ്ടി വന്നെന്നും പറഞ്ഞത് അനുസരിച്ചില്ലെങ്കിൽ കാല് വെട്ടിക്കളയുമെന്നും കെ.കുഞ്ഞിരാമൻ എം.എൽ.എ ഭീഷണിപ്പെടുത്തിയെന്നും പ്രിസൈഡിംഗ് ഓഫീസറായഡോ.കെ.എം ശ്രീകുമാർ ഫേസ്‌ബുക്കിലൂടെ വെളിപ്പെടുത്തിയിരുന്നു. കെ.എം ശ്രീകുമാറിന്റെ പരാതി ലഭിച്ചിട്ടുണ്ടെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ വി.ഭാസ്‌കരൻ അറിയിച്ചു. എന്നാൽ ശ്രീകുമാർ തനിക്ക് പരാതി നൽകിയിട്ടില്ലെന്ന് കാസർകോട് ജില്ലാ കളക്‌ടർ അറിയിച്ചു.

ഡോ.കെ.എം ശ്രീകുമാറിന്റെ ആരോപണം കെ.കുഞ്ഞിരാമൻ എം.എൽ.എ തള‌ളിക്കളഞ്ഞു. അവിടെ ഇടത് ബൂത്ത് ഏജന്റും സ്ഥാനാർത്ഥിയും മാത്രമേയുള‌ളൂ. മറ്റ് പാർട്ടികളുടെ സ്ഥാനാർത്ഥികളോ ഏജന്റുമാരോ ഇല്ല. അതുകൊണ്ടുതന്നെ അവിടെ കള‌ളവോട്ട് ചെയ്യേണ്ട കാര്യമോ ഉദ്യോഗസ്ഥന്റെ കാല് പിടിക്കേണ്ട കാര്യമോ ഇല്ല. ആകെയുള‌ള1000 വോട്ടിൽ 800 വോട്ടാണ് ചെയ്‌തതെന്നും കെ. കുഞ്ഞിരാമൻ എം.എൽ.എ അഭിപ്രായപ്പെട്ടു. എന്നാൽ കാസർകോട് എന്നല്ല എവിടെയും നിഷ്‌പക്ഷമായി ജോലി ചെയ്യുന്ന ഏത് ഉദ്യോഗസ്ഥനും ഇടത് പക്ഷത്തിന്റെ ഭീഷണിയുണ്ടാകുമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എം.പി അഭിപ്രായപ്പെട്ടു. അക്കാര്യത്തിൽ പരാതി പറഞ്ഞിട്ട് യാതൊരു കാര്യവുമില്ല. എതിർക്കുന്നവരുടെ വാഹനം കത്തിക്കുന്നതും മറ്റ് അക്രമങ്ങൾ കാട്ടുന്നതും സ്ഥിരമാണെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ പ്രതികരിച്ചു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: K KUNJIRAMAN, MLA, KASARGOD, ELECTION COMMISSION
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.