SignIn
Kerala Kaumudi Online
Monday, 08 March 2021 7.16 PM IST

എൻസിപി പോകുന്നെങ്കിൽ പോകട്ടെ; മുന്നണി വിടുന്നെങ്കിൽ തടയേണ്ടെന്ന് സി പി എം

ncp

തിരുവനന്തപുരം: പാലാ സീറ്റിനെ ചൊല്ലി എൻസിപി മുന്നണി വിടുന്നെങ്കിൽ തടയേണ്ടെന്ന് സിപിഎം തീരുമാനം. എൽഡിഎഫിലിരിക്കെ, യുഡിഎഫുമായി എൻസിപി പിൻവാതിൽ ചർച്ചകൾ നടത്തിയതാണ് സിപിഎമ്മിനെ ചൊടിപ്പിക്കുന്നത്. സിപിഐ നിലപാടും ശരദ്പവാർ നടത്തുന്ന നീക്കങ്ങളുമാകും എൻസിപി എൽഡിഎഫ് ബന്ധത്തിൽ ഇനി നിർണായകമാവുക.

എൻസിപി മുന്നണി വിട്ടാൽ പാലാ സീറ്റ് ജോസ് വിഭാഗത്തിന് ലഭിക്കും. കുട്ടനാടും എലത്തൂരും സിപിഎം ഏറ്റെടുക്കുകയും ചെയ്യും. എകെ ശശീന്ദ്രൻ ഇടതുമുന്നണിക്കൊപ്പമാണെങ്കിലും എലത്തൂർ നൽകുന്ന കാര്യത്തിൽ ഉറപ്പില്ല. സിപിഎം ശക്തികേന്ദ്രത്തിൽ പ്രാദേശിക ഘടകങ്ങളുടെ വികാരവും സംസ്ഥാനനേതൃത്വം മുഖവിലക്കെടുക്കുന്നുണ്ട്. സിറ്റിംഗ് സീറ്റുകൾ ഉറപ്പിക്കാൻ ശരദ്പവാർ നേരിട്ട് സിപിഎം നേതൃത്വവുമായി ചർച്ച നടത്താനും സാദ്ധ്യതയുണ്ട്.

ആദ്യം മയത്തിൽ കാര്യങ്ങൾ പറഞ്ഞ് തുടങ്ങിയ എൻസിപി മുംബയിൽ നടന്ന ചർച്ചകൾക്ക് ശേഷം പ്രതികരണങ്ങൾ കടുപ്പിച്ചിരിക്കുകയാണ്. തദ്ദേശ തിരഞ്ഞെടുപ്പിലെ മികച്ച വിജയത്തിൽ ജോസ് വിഭാഗത്ത പ്രകീർത്തിച്ച സിപിഎം, പാലാ സീറ്റ് എന്ന അടിസ്ഥാന ആവശ്യത്തിൽ ജോസിനെ പിണക്കില്ല എന്ന സൂചനയും നൽകി. പാലാ സീറ്റിലെ തർക്കത്തിനിടയിൽ എൻസിപി യുഡിഎഫുമായി അനൗപചാരികമായ ചർച്ച നടത്തിയതാണ് സിപിഎം എൻസിപി ബന്ധത്തിലെ പ്രധാന വിളളൽ. തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയം സംബന്ധിച്ച ടിപി പീതാംബരന്റെ വിവാദ പ്രസ്താവനയും അതിനുള്ള സിപിഎം മറുപടിയും കൂടി വന്നതോടെ ഇരുപാർട്ടികളും തമ്മിലുളള അകൽച്ച വർദ്ധിച്ചിരിക്കുകയാണ്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NCP, LDF, UDF, CPM, MANI C KAPPAN, SHARAD PAWAR, PALA SEAT, KERALA CONGRESS(JOSEPH)
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.