SignIn
Kerala Kaumudi Online
Wednesday, 03 March 2021 3.08 PM IST

കൊവിഡ് വാക്സിൻ വിതരണത്തിന് സംസ്ഥാനത്ത് 133 കേന്ദ്രങ്ങൾ, ആദ്യദിനത്തിൽ 13,330 പേർക്ക്

covid-vaccine-

തിരുവനന്തപുരം: രാജ്യത്ത് കൊവിഡ് വാക്സിൻ വിതരണം ഈ മാസം 16 മുതൽ ആരംഭിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചതിന് പിന്നാലെ സംസ്ഥാനത്തും ഒരുക്കങ്ങൾ തുടങ്ങി. വാക്സിൻ വിതരണത്തിനായി സംസ്ഥാനത്ത് 133 കേന്ദ്രങ്ങളാണ് ആദ്യഘട്ടത്തിൽ ഒരുങ്ങുന്നത്..

എറണാകുളത്ത് 12 കേന്ദ്രങ്ങളും തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിൽ 11 കേന്ദ്രങ്ങളും മറ്റ് ജില്ലകളിൽ ഒൻപത് കേന്ദ്രങ്ങളുമാണ് ഉള്ളത്. ആദ്യ ദിനത്തിൽ 13,330 പേർക്കാണ് വാക്സിൻ നൽകുക. ഒരോ കേന്ദ്രത്തിലും 100 പേർക്ക് വീതമാകും വാക്സിൻ വിതരണം.

രാജ്യത്ത് ആദ്യ ഘട്ടത്തിൽ 3 കോടി പേർക്കാണ് വാക്സിൻ നൽകുന്നത്. ആദ്യ ഘട്ടത്തിൽ ആരോഗ്യ പ്രവർത്തകർക്കും കൊവിഡ് മുന്നണിപ്പോരാളികളായ മറ്റ് വിഭാഗക്കാർക്കുമാണ് നൽകുന്നത്.

തുടർന്ന് 50 വയസിന് മുകളിലുള്ളവർക്കും 50 വയസിന് താഴെ രോഗാവസ്ഥയുള്ളവർക്കുമാണ് രണ്ടാം ഘട്ടത്തിൽ നൽകുന്നത്. ഏതാണ്ട് 27 കോടിയോളം പേർക്കാണ് ഇത്തരത്തിൽ വാക്സിൻ നൽകുകയെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കിയിരുന്നു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: COVID, COVID VACCINE, COVID VACCINE DISTRIBUTION, COVID VACCINE CAMPAIGN
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.